---
title: "നന്മണ്ട പി.സി.എ. എല്‍പി.സ്‌കൂളില്‍  കലോത്സവം ശ്രദ്ധേയമായി"
english_title: "Nanmanda PCA LP SCHOOL fest "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/152547/nanmanda-pca-lp-school-fest"
published_at: "2023-10-10T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65257ff78d395_pca_y.jpg"
keywords: []
---

# നന്മണ്ട പി.സി.എ. എല്‍പി.സ്‌കൂളില്‍  കലോത്സവം ശ്രദ്ധേയമായി

> **Lead Summary:** **നന്മണ്ട: **നന്മണ്ട പി.സി.എ.എല്‍പി.സ്‌കൂള്‍ കലോത്സവവം ശ്രദ്ധേയമായി. ഡ്രാമ ആര്‍ട്ടിസ്റ്റ് ഹരിദാസ് പനങ്ങാട് കലോത്സവത്തിന്റെ ഉദ്്ഘാടനം നിര്‍വഹിച്ചു.

## Article Content

**നന്മണ്ട: **നന്മണ്ട പി.സി.എ.എല്‍പി.സ്‌കൂള്‍ കലോത്സവവം ശ്രദ്ധേയമായി. ഡ്രാമ ആര്‍ട്ടിസ്റ്റ് ഹരിദാസ് പനങ്ങാട് കലോത്സവത്തിന്റെ ഉദ്്ഘാടനം നിര്‍വഹിച്ചു.

എല്‍.എസ്.എസ് ലഭിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. ആറാം വാര്‍ഡ് മെമ്പര്‍ അബിന്‍രാജ്, നാലാം വാര്‍ഡ് മെമ്പര്‍ ബാലന്‍, അഞ്ചാം വാര്‍ഡ് മെമ്പര്‍ കരിപ്പാല ബാബു എന്നിവര്‍ ക്യാഷ് അവാര്‍ഡുകള്‍് വിതരണം ചെയ്തു. കായിക താരങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റും മെഡലും നല്‍കി.

കലാമേള താരങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റും കുടുംബ ശ്രീ യൂനിറ്റുകള്‍ ഏര്‍പ്പെടുത്തിയ സമ്മാനങ്ങളും നല്‍കി. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രോത്സാഹനം സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. രഞ്ജിത്ത്, ബിന്‍സി,റനിയ,നിഷ ടീച്ചര്‍,സുനില ടീച്ചര്‍,ലിജിന ടീച്ചര്‍, സിയാസ് നന്മണ്ട എന്നിവര്‍ ആശംസയര്‍പ്പിച്ചു.

പി.ടി.എ.പ്രസിഡന്റ് പ്രകാശന്‍.വി.അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ഇബ്രാഹിം.ടി.പി. സ്വാഗതവും ആഷിതി ടീച്ചര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/152547/nanmanda-pca-lp-school-fest)