---
title: "പേരാമ്പ്ര - കോഴിക്കോട് റൂട്ടില്‍ ബസുകള്‍ പറക്കുന്നു ;കര്‍ശന നടപടി ആവശ്യപ്പെട്ട് ടി പി രാമകൃഷ്ണന്‍  എംഎല്‍എ "
english_title: "Action should be taken against competing buses"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/152615/action-should-be-taken-against-competing-buses"
published_at: "2023-10-11T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526245658833_tp_rama_krishan.jpg"
keywords: []
---

# പേരാമ്പ്ര - കോഴിക്കോട് റൂട്ടില്‍ ബസുകള്‍ പറക്കുന്നു ;കര്‍ശന നടപടി ആവശ്യപ്പെട്ട് ടി പി രാമകൃഷ്ണന്‍  എംഎല്‍എ 

> **Lead Summary:** **ബാലുശ്ശേരി:** കുറ്റ്യാടി -പേരാമ്പ്ര - കോഴിക്കോട് റൂട്ടില്‍ അപകടം തുടര്‍ക്കഥയാക്കി കൊണ്ട് മത്സരയോട്ടം നടത്തുന്ന ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് എംഎല്‍എ ടി പി രാമകൃഷ്ണന്‍ പേരാമ്പ്ര ജോയിന്റ് ആര്‍ ടി ഒയെ കണ്ടു. ഈ റൂട്ടിലെ ബസുകളുടെ മരണപ്പാച്ചിലില്‍ നിരവധി അപകടങ്ങളാണ് ഉണ്ടാവുന്നത്.

## Article Content

**ബാലുശ്ശേരി:** കുറ്റ്യാടി -പേരാമ്പ്ര - കോഴിക്കോട് റൂട്ടില്‍ അപകടം തുടര്‍ക്കഥയാക്കി കൊണ്ട് മത്സരയോട്ടം നടത്തുന്ന ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് എംഎല്‍എ ടി പി രാമകൃഷ്ണന്‍ പേരാമ്പ്ര ജോയിന്റ് ആര്‍ ടി ഒയെ കണ്ടു. ഈ റൂട്ടിലെ ബസുകളുടെ മരണപ്പാച്ചിലില്‍ നിരവധി അപകടങ്ങളാണ് ഉണ്ടാവുന്നത്.

പലപ്പോഴായി നടന്ന അപകടങ്ങളില്‍ ഏതാനും പേര്‍ മരണപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമടക്കം കല്ലോട് ഇത്തരത്തില്‍ ഒരു ദാരുണ സംഭവം ഉണ്ടായി. ബസുകളുടെ ഫിറ്റ്‌നസ്, ബസ് ജീവനക്കാര്‍ ജോലി സമയത്ത് ലഹരി ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക, ബസുകളുടെ അമിത വേഗവും അശ്രദ്ധയും നിയന്ത്രിക്കുക, എന്നീ ആവശ്യങ്ങള്‍ അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതാണ്. തുടങ്ങിയ കാര്യങ്ങള്‍ എംഎല്‍എ ഉദ്യേഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/152615/action-should-be-taken-against-competing-buses)