---
title: "#VD SAtheesan|നാളികേര സംസ്‌കരണ യൂണിറ്റ് ഉദ്ഘാടനം ;  നന്മണ്ടയില്‍ ഇന്ന് പ്രതിപക്ഷ നേതാവ്"
english_title: " Inauguration of coconut processing unit at nanmanda "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/152629/inauguration-of-coconut-processing-unit-at-nanmanda"
published_at: "2023-10-11T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65262e5bde1e7_vd_satheesan.jpg"
keywords: []
---

# #VD SAtheesan|നാളികേര സംസ്‌കരണ യൂണിറ്റ് ഉദ്ഘാടനം ;  നന്മണ്ടയില്‍ ഇന്ന് പ്രതിപക്ഷ നേതാവ്

> **Lead Summary:** നന്മണ്ട : നന്മണ്ട കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ കീഴില്‍ എ.ഐ.എഫ് പദ്ധതിയില്‍ ആരംഭിച്ച നാളികേര സംസ്‌കരണ യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 2 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിര്‍വഹിക്കുമെന്ന് ബാങ്ക് ചെയര്‍മാന്‍ ടി.കെ രാജേന്ദ്രന്‍ മാസ്റ്ററും ജനറല്‍ മാനേജര്‍ സി.കെ ഹാഷിമും അറിയിച്ചു.

## Article Content

നന്മണ്ട : നന്മണ്ട കോ ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ കീഴില്‍ എ.ഐ.എഫ് പദ്ധതിയില്‍ ആരംഭിച്ച നാളികേര സംസ്‌കരണ യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 2 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിര്‍വഹിക്കുമെന്ന് ബാങ്ക് ചെയര്‍മാന്‍ ടി.കെ രാജേന്ദ്രന്‍ മാസ്റ്ററും ജനറല്‍ മാനേജര്‍ സി.കെ ഹാഷിമും അറിയിച്ചു.

എം.കെ രാഘവന്‍ എം.പി മുഖ്യാതിഥിയാവും.നബാര്‍ഡിന്റെ സഹായത്തോടെ 2.25 കോടി രൂപ വിനിയോഗിച്ച് നന്മണ്ട മാവരുകണ്ടി മുക്കിലാണ് യൂണിറ്റ് സജ്ജീകരിച്ചത്.

പ്രാദേശിക കര്‍ഷകരില്‍ നിന്ന് ഇവിടെ നാളികേരം സംഭരിക്കും. ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്ന കേര സമൃദ്ധി വെളിച്ചെണ്ണ ഉടന്‍ വിപണിയില്‍ എത്തിക്കുമെന്ന് വൈസ് പ്രസിഡന്റ് കെ.കെ മുഹമ്മദും ഡയറക്ടര്‍ പി.പി ഫാസില്‍ ഖാനും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/152629/inauguration-of-coconut-processing-unit-at-nanmanda)