---
title: "#SKMMA| മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രഥമ  ജില്ലാ സമ്മേളനം വിജയിപ്പിക്കാന്‍ ഒരുങ്ങി എസ്.കെ.എം.എം.എ"
english_title: "Madrasa Management Association SKMMA is ready to win the district conference"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/152679/madrasa-management-association-skmma-is-ready-to-win-the-district-conference"
published_at: "2023-10-11T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652654f66f964_skmma.jpg"
keywords: []
---

# #SKMMA| മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രഥമ  ജില്ലാ സമ്മേളനം വിജയിപ്പിക്കാന്‍ ഒരുങ്ങി എസ്.കെ.എം.എം.എ

> **Lead Summary:** ഉള്ളിയേരി : ഡിസംബര്‍ 30, 31, തിയ്യതികളില്‍ കോഴിക്കോട് വെച്ചു നടക്കുന്ന സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രഥമ ജില്ലാ സമ്മേളനം വിജയിപ്പിക്കാന്‍ വേണ്ടിയും എസ്.കെ.എം.എം.എ സംസ്ഥാന കമ്മിറ്റി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ബീ - സ്മാര്‍ട്ട് കര്‍മ്മ പദ്ധതി നടപ്പിലാക്കാന്‍ വേണ്ടിയും ഉള്ളിയേരി റൈഞ്ച് മദ്രസ മാനേജ്‌മെന്റ് കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് രുപം നല്‍കി.

## Article Content

ഉള്ളിയേരി : ഡിസംബര്‍ 30, 31, തിയ്യതികളില്‍ കോഴിക്കോട് വെച്ചു നടക്കുന്ന സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രഥമ ജില്ലാ സമ്മേളനം വിജയിപ്പിക്കാന്‍ വേണ്ടിയും എസ്.കെ.എം.എം.എ സംസ്ഥാന കമ്മിറ്റി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ബീ - സ്മാര്‍ട്ട് കര്‍മ്മ പദ്ധതി നടപ്പിലാക്കാന്‍ വേണ്ടിയും ഉള്ളിയേരി റൈഞ്ച് മദ്രസ മാനേജ്‌മെന്റ് കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് രുപം നല്‍കി.

റെയ്ഞ്ച് പരിധിയിലുള്ള 26 മദ്രസകളിലും സ്മാര്‍ട്ട് ക്ലാസ്സ് റൂം പദ്ധതിയുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കൊയിലാണ്ടി മേഖല മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് എം.കെ. അബ്ദു റഹിമാന്‍ റൈഞ്ച് തല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എ.എം.അഷറഫ് മൗലവി മുഖ്യ പ്രഭാഷണം നടത്തി.

റെയ്ഞ്ച് മനേജ്‌മെന്റ് പ്രസിഡന്റ് ഇ.അഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി. ഒഴിവുന്ന റൈഞ്ച് മാനേജ്‌മെന്റ് സെക്രട്ടറി സ്ഥാനത്തേക്ക് സി.വി. ഹസ്സനെ തെരഞ്ഞെടുത്തു. ഉബൈദ് ബാഖവി, കിഴുവന ഇമ്പിച്ചി മൊയ്തീന്‍, എന്‍.പി.അഷറഫ് എന്നിവര്‍ സംസാരിച്ചു. ഷഫീഖ് മാമ്പൊയില്‍ സ്വാഗതവും സി.വി. ഹസ്സന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/152679/madrasa-management-association-skmma-is-ready-to-win-the-district-conference)