---
title: "മനുഷ്യരുടെ സംതൃപ്തി മാനസികാരോഗ്യത്തിലൂടെ  - ഡോ: കെ.ടി.ജലീല്‍"
english_title: "IMA FUNCTION IN KOZHIKODE "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/152706/ima-function-in-kozhikode"
published_at: "2023-10-11T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652664f87d182_kt_JELEEL.jpg"
keywords: []
---

# മനുഷ്യരുടെ സംതൃപ്തി മാനസികാരോഗ്യത്തിലൂടെ  - ഡോ: കെ.ടി.ജലീല്‍

> **Lead Summary:** **കോഴിക്കോട്:** മനുഷ്യരുടെ സംതൃപ്തി മാനസികാരോഗ്യത്തെ ആസ്പദമാക്കിയാണ് തീരുമാനിക്കുന്നതെന്ന് ഡോ: കെ.ടി ജലീല്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ലോക മാനസിക ആരോഗ്യ ദിനത്തോടനുബന്ധിച്ച് പൊതുജന ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കോഴിക്കോട് തണല്‍ ആത്മഹത്യ പ്രതിരോധ കേന്ദ്രം, ചേതന സെന്റര്‍ ഫോര്‍ ന്യൂറോ സൈക്യാട്രി ഐ.എം.എ.ബ്രാഞ്ച് കോഴിക്കോട്, ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി സൂയിസൈഡ് പ്രിവന്‍ഷന്‍ എന്നീ സംഘടനകള്‍ ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കോഴിക്കോട്:** മനുഷ്യരുടെ സംതൃപ്തി മാനസികാരോഗ്യത്തെ ആസ്പദമാക്കിയാണ് തീരുമാനിക്കുന്നതെന്ന് ഡോ: കെ.ടി ജലീല്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ലോക മാനസിക ആരോഗ്യ ദിനത്തോടനുബന്ധിച്ച് പൊതുജന ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കോഴിക്കോട് തണല്‍ ആത്മഹത്യ പ്രതിരോധ കേന്ദ്രം, ചേതന സെന്റര്‍ ഫോര്‍ ന്യൂറോ സൈക്യാട്രി ഐ.എം.എ.ബ്രാഞ്ച് കോഴിക്കോട്, ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി സൂയിസൈഡ് പ്രിവന്‍ഷന്‍ എന്നീ സംഘടനകള്‍ ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലാപ്പറമ്പ് ചേതന ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സിനി ആര്‍ട്ടിസ്റ്റ് സുരഭി ലക്ഷ്മി മുഖ്യാതിഥിയായി. തണല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ: എ.കെ.അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി. കൗണ്‍സിലര്‍ നവ്യാ ഹരിദാസ് , ഐ.എം.എ പ്രസിഡന്റ് ഡോ: രാജു ബല്‍റാം , ഡോ: എം.ജി വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

വിവിധ വിഷയങ്ങളില്‍ ഡോ: പി.എന്‍ . സുരേഷ്, ഞെരളത്ത് ഹരിഗോവിന്ദന്‍ അഡ്വ: പി.എ.അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ വിഷയാവതരണം നടത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/152706/ima-function-in-kozhikode)