---
title: "മയക്കുമരുന്ന് വില്‍പ്പനക്കെതിരെ കോട്ടൂരില്‍ ജാഗ്രതാ സമിതി"
english_title: "ANTI -drug sales Vigilance Committee"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/152770/anti-drug-sales-vigilance-committee"
published_at: "2023-10-11T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526a9605d4b9_NO_DURGUS.jpg"
keywords: []
---

# മയക്കുമരുന്ന് വില്‍പ്പനക്കെതിരെ കോട്ടൂരില്‍ ജാഗ്രതാ സമിതി

> **Lead Summary:** **നടുവണ്ണൂര്‍:** വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനും വില്പനയ്ക്കും പ്രതിരോധം തീര്‍ക്കുവാന്‍ കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ജാഗ്രതാ സമിതി രൂപീകരിച്ചു. വാര്‍ഡ് മെമ്പര്‍ ഗീത. കെ.ഉണ്ണി ഉദ്ഘാടനം ചെയ്തു പി.കെ. അശോകന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**നടുവണ്ണൂര്‍:** വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗത്തിനും വില്പനയ്ക്കും പ്രതിരോധം തീര്‍ക്കുവാന്‍ കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ജാഗ്രതാ സമിതി രൂപീകരിച്ചു. വാര്‍ഡ് മെമ്പര്‍ ഗീത. കെ.ഉണ്ണി ഉദ്ഘാടനം ചെയ്തു പി.കെ. അശോകന്‍ അധ്യക്ഷത വഹിച്ചു.

ബാലുശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബേബി ക്ലാസെടുത്തു. എക്‌സൈസ് ഓഫീസര്‍ ഹാസിന, വി.പി.ഗോവിന്ദന്‍കുട്ടി, സത്യന്‍ മനത്താനത്ത് , എം. പോക്കര്‍ കുട്ടി, കെ.എം.ശശി.ബിന്ദുവാകയാട്, റസാക്ക് കെ.കെ. സെയ്ദ് വാകയാട് . കെ.വി. സുരേഷ് കുമാര്‍ ,ശ്രീജേഷ് വാകയാട് എന്നിവര്‍ സംസാരിച്ചു.

ജാഗ്രതാ സമിതി ഭാരവാഹികളായിഗീത കെ. ഉണ്ണി (ചെയര്‍ പേഴ്‌സണ്‍) പി.കെ. അശോകന്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍) വി.പി.ഗോവിന്ദന്‍കുട്ടി (കണ്‍വീനര്‍) എം.സത്യന്‍ (ജോ.കണ്‍വീനര്‍) എം.പോക്കര്‍ക്കുട്ടി, (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/152770/anti-drug-sales-vigilance-committee)