---
title: "#FARMING|കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്  ഹൈബ്രിഡ്  പച്ചക്കറി തൈകള്‍ വിതരണം ചെയ്തു"
english_title: "vegetable farming PROJECT AT KOOTARANJI "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/152782/vegetable-farming-project-at-kootaranji"
published_at: "2023-10-11T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526b354b830a_ADRASS_PHOTO.jpg"
keywords: []
---

# #FARMING|കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്  ഹൈബ്രിഡ്  പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

> **Lead Summary:** **കൂടരഞ്ഞി: ** 2023 - 24 വര്‍ഷത്തെ പച്ചക്കറി വികസന പദ്ധതി പ്രകാരം ഹൈബ്രിഡ് തൈകള്‍ വിതരണം ചെയ്തു.

## Article Content

**കൂടരഞ്ഞി: ** 2023 - 24 വര്‍ഷത്തെ പച്ചക്കറി വികസന പദ്ധതി പ്രകാരം ഹൈബ്രിഡ് തൈകള്‍ വിതരണം ചെയ്തു.

വിതരണോദ്ഘാടനം കൂടരഞ്ഞി കൃഷിഭവന്‍ പരിസരത്ത് വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദര്‍ശ് ജോസഫ് നിര്‍വ്വഹിച്ചു.

ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസ്ലി ജോസ്, വാര്‍ഡ് മെമ്പര്‍മാരായ ജോണി വാളിപ്ലാക്കല്‍, സുരേഷ്ബാബു മൂട്ടോളി, സീന ബിജു, കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്ത് സെന്റില്‍ കൂടുതല്‍ സ്ഥലത്ത് ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്‌ളവര്‍ എന്നിവയാണ് കൃഷിയിറക്കുന്നത്.****

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/152782/vegetable-farming-project-at-kootaranji)