---
title: "#SPC| സ്റ്റുഡന്റ് പോലീസ് യൂണിറ്റ് പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "SPC NATURAL CAMP AT NANMANDA "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/153082/spc-natural-camp-at-nanmanda"
published_at: "2023-10-12T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652813b09f675_WILD_LIFE_.jpg"
keywords: []
---

# #SPC| സ്റ്റുഡന്റ് പോലീസ് യൂണിറ്റ് പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **നന്മണ്ട:** വന്യ ജീവി വാരാഘോഷത്തോടനുബന്ധിച്ച് നന്മണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് യൂണിറ്റ്, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**നന്മണ്ട:** വന്യ ജീവി വാരാഘോഷത്തോടനുബന്ധിച്ച് നന്മണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് യൂണിറ്റ്, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു.

മൂന്നു ദിവസങ്ങളിലായി കണ്ണൂര്‍ ആറളം വന്യജീവി സങ്കേതത്തില്‍ വച്ചു നടന്ന ക്യാമ്പില്‍ സ്‌കൂളിലെ നാല്പത്തി മൂന്നു കേഡറ്റുകള്‍ പങ്കെടുത്തു.

അക്കാദമിക് പഠനത്തോടൊപ്പം പുതിയ തലമുറയില്‍ പ്രകൃതി സൗഹൃദ കാഴ്ചപ്പാട് വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ വനംവകുപ്പ് നടത്തുന്ന ക്യാമ്പ് കാടകത്തെ കുറിച്ചുള്ള അറിവുകള്‍ നല്‍കുന്ന ക്ലാസ്സുകളും ട്രക്കിംഗും പക്ഷി നിരീക്ഷണവും ഉള്‍പ്പെടുന്നതായിരുന്നു.

കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ കെ.ഷിബു, രഖിലരാജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.രജീഷ് ,മഞ്ജു അധ്യാപകരായ വി.പി.ഹണീഷ്, ജി.സച്ചിന്‍ വ്യാസ് എന്നിവരും കുട്ടികളോടൊപ്പം ക്യാമ്പിന്റെ ഭാഗമായി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/153082/spc-natural-camp-at-nanmanda)