---
title: " #Keralolsavam| ആവേശം ഉണര്‍ത്തി ഓമശ്ശേരിയില്‍  കേരളോല്‍സവം ; 16 ന് സമാപിക്കും"
english_title: "omassery grama panchayath keralolsavam "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/153099/omassery-grama-panchayath-keralolsavam"
published_at: "2023-10-12T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65282186b3549_omassery_panchayath.jpg"
keywords: []
---

#  #Keralolsavam| ആവേശം ഉണര്‍ത്തി ഓമശ്ശേരിയില്‍  കേരളോല്‍സവം ; 16 ന് സമാപിക്കും

> **Lead Summary:** **ഓമശ്ശേരി:** പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന പഞ്ചായത്ത്തല കേരളോല്‍സവം ഓമശ്ശേരിയില്‍ ആവേശമായി പുരോഗമിക്കുന്നു.ഫുട്ബോള്‍ മല്‍സരത്തില്‍ മാസ്‌ക് മുണ്ടുപാറ ഒന്നാം സ്ഥാനവും അവെന്റ് പുറായില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.വോളിബോള്‍ മല്‍സരത്തില്‍ സമീക്ഷ ഓമശ്ശേരിയാണ് ജേതാക്കളായത്.പ്രതീക്ഷ നടമ്മല്‍ പൊയിലിന് രണ്ടാം സ്ഥാനം ലഭിച്ചു.ബാഡ് മിന്റണ്‍ മല്‍സരത്തില്‍ ഷട്ടിലേഴ്‌സ് ക്ലബ് ഓമശ്ശേരി ഒന്നാമതെത്തി.

## Article Content

**ഓമശ്ശേരി:** പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന പഞ്ചായത്ത്തല കേരളോല്‍സവം ഓമശ്ശേരിയില്‍ ആവേശമായി പുരോഗമിക്കുന്നു.ഫുട്ബോള്‍ മല്‍സരത്തില്‍ മാസ്‌ക് മുണ്ടുപാറ ഒന്നാം സ്ഥാനവും അവെന്റ് പുറായില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.വോളിബോള്‍ മല്‍സരത്തില്‍ സമീക്ഷ ഓമശ്ശേരിയാണ് ജേതാക്കളായത്.പ്രതീക്ഷ നടമ്മല്‍ പൊയിലിന് രണ്ടാം സ്ഥാനം ലഭിച്ചു.ബാഡ് മിന്റണ്‍ മല്‍സരത്തില്‍ ഷട്ടിലേഴ്‌സ് ക്ലബ് ഓമശ്ശേരി ഒന്നാമതെത്തി.

അത്ലറ്റിക്‌സ് മല്‍സരങ്ങള്‍ കൂടത്തായി സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടിലും ആര്‍ട്‌സ് മല്‍സരങ്ങളും മെഹന്തി ഫെസ്റ്റും ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിലും അരങ്ങേറി. ശനിയാഴ്ച്ച ക്രിക്കറ്റ് മല്‍സരം ഓമശ്ശേരിയിലെ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കും.15 ന് (ഞായര്‍) രാവിലെ 9 മണിക്ക് നീന്തല്‍ മല്‍സരം വേനപ്പാറയില്‍ നടക്കും.16 ന് (തിങ്കള്‍) കേരളോല്‍സവം സമാപിക്കും.ഓമശ്ശേരി ബസ് സ്റ്റാന്റില്‍ വെച്ച് നടക്കുന്ന കബഡി,വടം വലി മല്‍സരങ്ങളോടെയാണ് സമാപനം.ഒക്ടോബര്‍ 16 നും 31 നുമിടയില്‍ ബ്ലോക് തല മല്‍സരങ്ങളും നവംബര്‍ 1 നും 15 നുമിടയില്‍ ജില്ലാ തല മല്‍സരങ്ങളും നവംബര്‍ 16 നും 30 നുമിടയില്‍ സംസ്ഥാന തല മല്‍സരങ്ങളും നടക്കും.

കേരളോല്‍സവത്തിലെ സംസ്ഥാനതല വിജയികള്‍ കേന്ദ്ര കായിക യുവജന മന്ത്രാലയം ജനുവരി 12 മുതല്‍ 16 വരെ സംഘടിപ്പിക്കുന്ന ദേശീയ യുവോല്‍സവത്തില്‍ മാറ്റുരക്കും. വോളിബോള്‍ മല്‍സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ടീമിന് പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുല്‍ നാസറും രണ്ടാം സ്ഥാനം ലഭിച്ച ടീമിന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ നാസര്‍ എസ്റ്റേറ്റ് മുക്കും ട്രോഫികള്‍ വിതരണം ചെയ്തു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ യൂനുസ് അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കരുണാകരന്‍ മാസ്റ്റര്‍,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീനത്ത് തട്ടാഞ്ചേരി,ജില്ലാ വോളിബോള്‍ അസോസിയേഷന്‍ ജോയന്റ് സെക്രട്ടറി കെ.പി.സുരേന്ദ്രനാഥ്,പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചര്‍,പി.കെ.ഗംഗാധരന്‍,സി.എ.ആയിഷ ടീച്ചര്‍,അശോകന്‍ പുനത്തില്‍,സംഘാടക സമിതി കണ്‍വീനര്‍ പി.എ.ഹുസൈന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/153099/omassery-grama-panchayath-keralolsavam)