---
title: "#DYFI|പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന്  ഡിവൈഎഫ്‌ഐ പ്രതിഷേധ സായാഹ്നം"
english_title: "dyfi proteset in Balussery -palastheen support "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/153249/dyfi-proteset-in-balussery-palastheen-support"
published_at: "2023-10-13T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6529004370c88_dyfi_.jpg"
keywords: []
---

# #DYFI|പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന്  ഡിവൈഎഫ്‌ഐ പ്രതിഷേധ സായാഹ്നം

> **Lead Summary:** **ബാലുശ്ശേരി:** 'മാനവികതയുടെ ശത്രു അധിനിവേശമാണ് പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ബാലുശ്ശേരിയില്‍ ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

## Article Content

**ബാലുശ്ശേരി:** 'മാനവികതയുടെ ശത്രു അധിനിവേശമാണ് പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ബാലുശ്ശേരിയില്‍ ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

ബാലുശ്ശേരി ബസ്റ്റാന്റ് പരിസരത്ത് വെച്ച് നടന്ന പരിപാടി പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം ഡോ: വിനീഷ് കരിമല ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡണ്ട് എസ് എസ് അതുല്‍ അദ്ധ്യക്ഷനായി .ബ്ലോക്ക് സെക്രട്ടറി ടി. സരുണ്‍ ജില്ലാ കമ്മിറ്റി അംഗം പി എം അജിഷ ,കെ ഷിബിന്‍ , എ കെ അഞ്ജലി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി സനൂപ് നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/153249/dyfi-proteset-in-balussery-palastheen-support)