---
title: "#Accident|അപകടത്തില്‍ പരിക്കേറ്റ  റിട്ട. അധ്യാപകന്‍ മരിച്ചു"
english_title: "accident death in kozhikode "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/153334/accident-death-in-kozhikode"
published_at: "2023-10-13T18:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652942e303fec_MC_Asokan.jpg"
keywords: []
---

# #Accident|അപകടത്തില്‍ പരിക്കേറ്റ  റിട്ട. അധ്യാപകന്‍ മരിച്ചു

> **Lead Summary:** കുട്ടമ്പൂര്‍ : കുട്ടമ്പൂര്‍ : കുട്ടമ്പൂര്‍ മാണിക്യം ചാലില്‍ എം.സി അശോകന്‍ അന്തരിച്ചു. കുട്ടമ്പൂര്‍ ഹൈസ്‌കൂള്‍ റിട്ട. അധ്യാപകനും കോക്കല്ലൂര്‍ പറമ്പിന്‍ മുകള്‍ കെ.ഇ.ടി ബി.എഡ് കോളജ് മാനേജരുമായിരുന്നു.

## Article Content

കുട്ടമ്പൂര്‍ : കുട്ടമ്പൂര്‍ : കുട്ടമ്പൂര്‍ മാണിക്യം ചാലില്‍ എം.സി അശോകന്‍ അന്തരിച്ചു. കുട്ടമ്പൂര്‍ ഹൈസ്‌കൂള്‍ റിട്ട. അധ്യാപകനും കോക്കല്ലൂര്‍ പറമ്പിന്‍ മുകള്‍ കെ.ഇ.ടി ബി.എഡ് കോളജ് മാനേജരുമായിരുന്നു.

ഇന്നലെ രാവിലെ കോഴിക്കോട് പി.വി.എസ്. ആശുപത്രിക്കടുത്ത് ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ് ഇടിച്ചായിരുന്നു അപകടം.ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരേതരായ എം.സി ചന്തന്‍ മാസ്റ്ററുടെയും ദേവിയുടെയും മകനാണ്. ഭാര്യ: പരേതയായ നര്‍മദ (റിട്ട. പ്രധാനാധ്യാപിക, കാരപ്പറമ്പ് ഗവ.എല്‍.പി.സ്‌കൂള്‍). മക്കള്‍ : അഭിരാം, ആത്മാരാം (ഇരുവരും കാനഡ). മരുമക്കള്‍ : ലെനി കോശി (കോട്ടയം), നി തുഷ (തളിപ്പറമ്പ്).

സഹോദരങ്ങള്‍: രവീന്ദ്രന്‍, സദാനന്ദന്‍ (റിട്ട: ഡെപ്യൂട്ടി രജിസ്ട്രാര്‍ , സഹകരണ വകുപ്പ് ), ശാന്ത (പനങ്ങാട്), പ്ലെയ്മി (റിട്ട. ഡെപ്യൂട്ടി രജ്സ്ട്രാര്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി), മെഴ്‌സി (റിട്ട. അസിസ്റ്റന്റ് സെക്രട്ടറി,കാരന്നൂര്‍ സഹകരണ ബാങ്ക്).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/153334/accident-death-in-kozhikode)