---
title: "വിദ്യാരംഗം സര്‍ഗോത്സവം  21 ന്  ; സ്വാഗത സംഘം രൂപീകരിച്ചു"
english_title: "vidyaragam art fest welcome team formed "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/153374/vidyaragam-art-fest-welcome-team-formed"
published_at: "2023-10-13T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6529632098fa5_sahithya_vedi.jpg"
keywords: []
---

# വിദ്യാരംഗം സര്‍ഗോത്സവം  21 ന്  ; സ്വാഗത സംഘം രൂപീകരിച്ചു

> **Lead Summary:** **നൊച്ചാട്ട്: **വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പ് നേതൃത്വം നല്‍ക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി ഉപജില്ല തല സര്‍ഗോത്സവം ഒക്ടോബര്‍ 21 ശനിയാഴ്ച നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും.

## Article Content

**നൊച്ചാട്ട്: **വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പ് നേതൃത്വം നല്‍ക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി ഉപജില്ല തല സര്‍ഗോത്സവം ഒക്ടോബര്‍ 21 ശനിയാഴ്ച നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും.

ഉപജില്ലയിലെ യു.പി. ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ നിന്നും എഴുനൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

കഥ. കവിത. പുസ്തകാസ്വാദനം, നാടന്‍ പാട്ട്, കാവ്യാലാപനം, അഭിനയം, ചിത്രരചന, എന്നീ ഏഴ് വിഭാഗങ്ങളിലാണ് ശില്‍പശാല നടക്കുക, പരിപാടിയുടെ വിജയത്തിന് വേണ്ടി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/153374/vidyaragam-art-fest-welcome-team-formed)