---
title: "പുല്ലൂരാംപാറയില്‍ പുതുക്കി പണിത ജനകീയ ആരോഗ്യകേന്ദ്രം നാടിന് സമര്‍പ്പിച്ചു"
english_title: "HEALTH CENTRE INAUGURATION AT PULLORAM PARA "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/153401/health-centre-inauguration-at-pulloram-para"
published_at: "2023-10-13T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6529765b9bb0b_LINDO_JOSPH.jpg"
keywords: []
---

# പുല്ലൂരാംപാറയില്‍ പുതുക്കി പണിത ജനകീയ ആരോഗ്യകേന്ദ്രം നാടിന് സമര്‍പ്പിച്ചു

> **Lead Summary:** **താമരശ്ശേരി: **തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ പുല്ലൂരാംപാറയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പുതുക്കി പണിത കെട്ടിടം തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്‌സി പുളിക്കാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ ജോര്‍ജജ് എം തോമസിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയും ലിന്റോ ജോസഫ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം നടത്തിയത്.

## Article Content

**താമരശ്ശേരി: **തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ പുല്ലൂരാംപാറയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പുതുക്കി പണിത കെട്ടിടം തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്‌സി പുളിക്കാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ ജോര്‍ജജ് എം തോമസിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയും ലിന്റോ ജോസഫ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപയും ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം നടത്തിയത്.

പുല്ലൂരാംപാറ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ ഡി ആന്റണി സ്വാഗതം പറഞ്ഞു, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഹൃദ്യ പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു, വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാന്‍ മുഖ്യപ്രഭാഷണം നടത്തി, മാലിന്യമുക്ത നവകേരള പ്രതിജ്ഞ പഞ്ചായത്ത് സെക്രട്ടറി ബിബിന്‍ ജോസഫ് ചൊല്ലി കൊടുത്തു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ ലിസി അബ്രഹാം, രാമചന്ദ്രന്‍ കരിമ്പില്‍, റംല ചോലക്കല്‍, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് കളത്തൂര്‍, വാര്‍ഡ് മെമ്പര്‍ കെ എം മുഹമ്മദലി, മുക്കം സി എച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ആലിക്കുട്ടി, തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ കെ. വി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന്‍, സി എന്‍ പുരുഷോത്തമന്‍, ടോമി കൊന്നക്കല്‍, ജോയ് മ്ലാങ്കുഴിയില്‍, ഗോപിലാല്‍ നിവര്‍ത്തിയില്‍, സിബി കീരംപാറ,ബേബി മണ്ണന്‍പ്ലാവില്‍ എന്നിവര്‍ സംസാരിച്ചു.

ഉത്സവാന്തരീക്ഷത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ലോക കാഴ്ച ദിനാചരണത്തിന്റെ ഭാഗമായി കണ്ണു പരിശോധന, ജീവതാളം സ്‌ക്രീനിങ് ക്യാമ്പ് ( ജീവിതശൈലി രോഗ നിയന്ത്രണ പരിപാടി), ഹെല്‍ത്തി ഫുഡ് പ്ലേറ്റ് ക്യാമ്പയിന്‍, മിഷന്‍ ഇന്ദ്രധനുഷ് (കുട്ടികള്‍ക്കുള്ള സമ്പൂര്‍ണ വാക്സിനേഷന്‍ യജ്ഞം), വിവാ ക്യാമ്പയിന്‍ (അനീമിയ സ്‌ക്രീനിങ്ങ് ക്യാമ്പ് ), എന്നിവയും കുട്ടികളുടെ കലാപരിപാടി പാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/153401/health-centre-inauguration-at-pulloram-para)