---
title: "5 ഇടങ്ങളില്‍ മോഷണം ; ഉരുളുമല സ്വദേശി റിമാന്റില്‍"
english_title: "theft case in kakkor police station "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/153447/theft-case-in-kakkor-police-station"
published_at: "2023-10-14T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a0d2906cb4_prathi_.jpg"
keywords: []
---

# 5 ഇടങ്ങളില്‍ മോഷണം ; ഉരുളുമല സ്വദേശി റിമാന്റില്‍

> **Lead Summary:** കാക്കൂര്‍ : കാക്കൂരില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമായി 5 ഇടങ്ങളില്‍ നിന്നും കളവ് നടത്തിയ പ്രതിയെ കാക്കൂര്‍ പോലീസ് മംഗലാപുരത്ത് നിന്നും അറസ്റ്റ് ചെയ്തു. കാക്കൂര്‍ ഇന്‍സ്‌പെക്ടര്‍ എം സനല്‍രാജിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ ബിജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുബീഷ്ജിത്, ഷംനാസ്.ടി, ഡ്രൈവര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയായ ചേളന്നൂര്‍ ഉരുള്മല ഷാഹിദിനെ അറസ്റ്റ് ചെയ്തത്.

## Article Content

കാക്കൂര്‍ : കാക്കൂരില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമായി 5 ഇടങ്ങളില്‍ നിന്നും കളവ് നടത്തിയ പ്രതിയെ കാക്കൂര്‍ പോലീസ് മംഗലാപുരത്ത് നിന്നും അറസ്റ്റ് ചെയ്തു. കാക്കൂര്‍ ഇന്‍സ്‌പെക്ടര്‍ എം സനല്‍രാജിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ ബിജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുബീഷ്ജിത്, ഷംനാസ്.ടി, ഡ്രൈവര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയായ ചേളന്നൂര്‍ ഉരുള്മല ഷാഹിദിനെ അറസ്റ്റ് ചെയ്തത്.

ഈ മാസം 6-ാo തീയതി പുലര്‍ച്ചെ പട്ടര്‍പ്പാലം അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചേളന്നൂര്‍ 7/6 ല്‍ ഉള്ള ശാഖയുടെ ഷട്ടറും, വാതിലും പൊളിച്ച് ഉള്ളില്‍ കയറിയ പ്രതി സേഫ് ലോക്കര്‍ പൊളിക്കാന്‍ നോക്കിയെങ്കിലും സാധിച്ചിരുന്നില്ല.

പിന്നീട് 7-ാo തീയതി ചേളന്നൂര്‍ പഞ്ചായത്ത് ഓഫീസിന്റെ വാതില്‍ പൊളിച്ച് ഉള്ളില്‍ കയറി അലമാരയില്‍ സൂക്ഷിച്ച ലാപ് ടോപ് കളവ് ചെയ്തു. തുടര്‍ന്ന് 8-ാo തീയതി ചേളന്നൂര്‍ മഹാ ശിവ ക്ഷേത്രത്തിന്റെ ഓഫീസിന്റെ പൂട്ട് പൊളിച്ച് ഉള്ളില്‍ കടന്നു അലമാരയില്‍ ഉണ്ടായിരുന്ന അന്‍പതീനായിരത്തോളം രൂപ കളവ് നടത്തിയിരുന്നു.

കേസിലെ പ്രതിയെ പറ്റി അന്വേഷണം നടത്തുന്നതിനിടയില്‍ ലഭിച്ച സിസിടിവി ഫൂട്ടേജില്‍ നിന്നും ലഭിച്ച പ്രതിയുടെ അവ്യക്തമായ ഫോട്ടോ മറ്റ് ജില്ലകളിലേക്ക് അയച്ചു നല്‍കിയും, മുമ്പ് ഇത്തരത്തില്‍ കളവ് നടത്തിയ പ്രതികളെ പറ്റിയും, സമീപ കാലത്ത് ജയിലില്‍ നിന്നും റിലീസ് ആയ കളവ് കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ പറ്റിയും അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

തുടര്‍ന്ന് സിസിടിവി ഫൂട്ടേജില്‍ നിന്നും ലഭിച്ച ഇമേജ് പരിശോധിച്ചതില്‍ സ്ഥിരം മോഷ്ടാക്കള്‍ അല്ല എന്ന നിഗമനത്തില്‍ എത്തുകയും സമാന ശരീര പ്രകൃതം ഉള്ളവരെ പറ്റി അന്വേഷണം നടത്തിയതില്‍ ഉരുളുമല ഉള്ള ഒരാളെ പറ്റി സൂചന ലഭിക്കുകയും, അയാള്‍ ചേളന്നൂരില്‍ ഉള്ള ഒരു മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്യുന്നതായി വിവരം ലഭിക്കുകയായിരുന്നു. കൂടാതെ അയാള്‍ പുല്ലാളൂരില്‍ ഉള്ള ഒരു മണി ട്രാന്‍സ്ഫര്‍ സ്ഥാപനത്തില്‍ നിന്നും പണം ട്രാന്‍സ്ഫര്‍ ചെയ്തതായും വിവരം ലഭിച്ചു.

ആ വ്യക്തിയെ ചുറ്റിപറ്റി അന്വേഷണം നടത്തിയത്തില്‍ താനൂരില്‍ ഉള്ള ഒരു സ്ത്രീക്കാണു പണം ട്രാന്‍സ്ഫര്‍ ചെയ്തത് എന്നു മനസ്സിലാകുകയും, തുടര്‍ന്ന് താനൂരില്‍ അവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും, അവര്‍ ഇപ്പോള്‍ കാസറഗോഡോ, മംഗലാപുറത്തോ വാടകയ്ക്ക് താമസിക്കുകയാണ് എന്നു മനസ്സിലാകുകയും ചെയ്തു.

തുടര്‍ന്ന് മംഗലാപുരത്ത് എത്തിയ അന്വേഷണ സംഘം പ്രസ്തുത സ്ത്രീയുടെ ബാങ്ക് എക്കൌണ്ട് ഉള്ള മംഗലാപുരം ശക്തി നഗറില്‍ ഉള്ള കാനറ ബാങ്ക് ശാഖയുടെ സമീപത്തും, മംഗലാപുരത്തു സ്ത്രീ ജോലി ചെയ്യുന്ന സ്ഥലത്തും നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. കാക്കൂര്‍ ഇന്‍സ്‌പെക്ടര്‍ എം സനല്‍രാജിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ ബിജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുബീഷ്ജിത്, ഷംനാസ്.ടി, ഡ്രൈവര്‍ സിപിഒ ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ മംഗലാപുരത്ത് വെച്ചു അറസ്റ്റ് ചെയ്തത്.

എസ് ഐ മാരായ അബ്ദുള്‍ സലാം.എം, ജയരാജന്‍.കെ, സുരേഷ് എഎസ് ഐമാരായ ലിനീഷ്, റഷീദ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാംജിത്ത്. അഭിലാഷ്, അനൂപ് സിപിഒ ജൂഹി എന്നിവരാണ് കേസില്‍ അന്വേഷണം നടത്തുന്ന സംഘത്തില്‍ ഉള്ളത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/153447/theft-case-in-kakkor-police-station)