---
title: "#Science park|നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി  സ്‌കൂളില്‍ സയന്‍സ് പാര്‍ക്ക് ഒരുങ്ങുന്നു"
english_title: "Science park at naduvannur govt HSS "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/153679/science-park-at-naduvannur-govt-hss"
published_at: "2023-10-14T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652ac694321b3_team_visit.jpg"
keywords: []
---

# #Science park|നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി  സ്‌കൂളില്‍ സയന്‍സ് പാര്‍ക്ക് ഒരുങ്ങുന്നു

> **Lead Summary:** **നടുവണ്ണൂര്‍: **ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പിന്തുണയില്‍ നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സയന്‍സ് പാര്‍ക്ക് ഒരുങ്ങുന്നു. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര വ ബോധവും അഭിരുചിയും വളര്‍ത്തുന്നതിനാണ് സയന്‍സ് പാര്‍ക്ക് സ്ഥാപിക്കുന്നത്. സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പാര്‍ക്ക് അനുവദിച്ചതെന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. അനിത പറഞ്ഞു.

## Article Content

**നടുവണ്ണൂര്‍: **ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പിന്തുണയില്‍ നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സയന്‍സ് പാര്‍ക്ക് ഒരുങ്ങുന്നു. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര വ ബോധവും അഭിരുചിയും വളര്‍ത്തുന്നതിനാണ് സയന്‍സ് പാര്‍ക്ക് സ്ഥാപിക്കുന്നത്. സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് പാര്‍ക്ക് അനുവദിച്ചതെന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. അനിത പറഞ്ഞു.

പദ്ധതി പൂര്‍ത്തിയാകുന്ന തോടെ ഔട്ട്‌ഡോര്‍ അനുഭവങ്ങളില്‍ ശാസ്ത്ര പഠനം സാധ്യമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയും. റോക്കറ്റ് മോഡല്‍ ,ഇന്‍ ഫിനിറ്റ് ട്രെയിന്‍ ചരിവ് തല ലഘുയന്ത്രം, ന്യൂട്ടണ്‍സ് ക്രഡില്‍ സംരക്ഷണ നിയമം, കാറ്റാടി യന്ത്രം തുടങ്ങിയ മാതൃക കളും പ്രവര്‍ത്തനങ്ങളും സയന്‍സ് പാര്‍ക്ക് സജ്ജമാക്കും.

ഈ അധ്യയന വര്‍ഷം തന്നെ പദ്ധതി നിര്‍വഹണം പൂര്‍ത്തിയാക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. അനിത വൈസ് പ്രസിഡണ്ട് ടി.എം.ശശി.വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വനജ, ബ്ലോക്ക് മെമ്പര്‍ എം.കെ. ജലീല്‍ , ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സജീവന്‍ മക്കട്ട്, പി.ടി.എ.പ്രസിഡണ്ട് കെ.പി.സത്യന്‍, പ്രിന്‍സിപ്പല്‍ ശ്യാമിനി ടീച്ചര്‍. ഹെഡ് മാസ്റ്റര്‍ ടി. മുനാസ് , ബി.ഷൈന്‍, ഷീജ, നിര്‍മല . എന്നിവര്‍ നിര്‍ദ്ദേശിഷ്ട പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/153679/science-park-at-naduvannur-govt-hss)