---
title: "#Amaravani| അമരവാണി  സാഹിത്യ വേദി ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു"
english_title: "amaravani fest at saraswathi vidya mandir"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/153694/amaravani-fest-at-saraswathi-vidya-mandir"
published_at: "2023-10-14T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652ad1db151d8_AMARA_VANI.jpg"
keywords: []
---

# #Amaravani| അമരവാണി  സാഹിത്യ വേദി ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു

> **Lead Summary:** **നന്മണ്ട: **അമരവാണി സാഹിത്യ വേദിയുടെ കോഴിക്കോട് വയനാട് ജില്ലാതല സാഹിത്യോത്സവം ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി ഗോപാലന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ നടന്ന ശില്‍പശാലയില്‍ കഥ, കവിത, ഗദ്യ സാഹിത്യം വിഭാഗങ്ങളില്‍ ഉച്ചവരെയുള്ള കാലാംശത്തില്‍ കെ ജി രഘുനാഥ്, എം എം സചീന്ദ്രന്‍, ഡോ കെ വി തോമസ് എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു.

## Article Content

**നന്മണ്ട: **അമരവാണി സാഹിത്യ വേദിയുടെ കോഴിക്കോട് വയനാട് ജില്ലാതല സാഹിത്യോത്സവം ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി ഗോപാലന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ നടന്ന ശില്‍പശാലയില്‍ കഥ, കവിത, ഗദ്യ സാഹിത്യം വിഭാഗങ്ങളില്‍ ഉച്ചവരെയുള്ള കാലാംശത്തില്‍ കെ ജി രഘുനാഥ്, എം എം സചീന്ദ്രന്‍, ഡോ കെ വി തോമസ് എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു.

ഉച്ചകഴിഞ്ഞുള്ള പൊതു സഭയില്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന നൂറിലധികം വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചിരുന്ന് അവരുടെ അനുഭവങ്ങള്‍ പങ്കിട്ടു. വൈകീട്ട് 3ന് നടന്ന സമാപന പരിപാടിയില്‍ രമേശന്‍ കാവില്‍ പ്രഭാഷണം നടത്തി. ഡോ. ഗോപി പുതുക്കോടാണ് കേമ്പ് ഡയരക്ടര്‍. ഉദ്ഘാടന സഭയയില്‍ ഡോ കെ രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ പി വിശ്വനാഥന്‍ സ്വാഗതവും ഭാരതീയവിദ്യാനികേതന്‍ ഉത്തരമേഖലാ സംയോജകന്‍ കെ എം ഗംഗാധരന്‍ നന്ദിയും പറഞ്ഞു. ക്യാമ്പിന്റെ ഭാഗമായി സുധന്‍ നന്മണ്ട, രജനി സുരേഷ്, കെ ജി രഘുനാഥ്, ഡോ.രജനി കെ., എം.എം.സചീന്ദ്രന്‍, രവീന്ദ്രന്‍ കൊളത്തൂര്‍, രഘുനാഥ് കൊളത്തൂര്‍, സി.എം രാമചന്ദ്രന്‍, എം കൃഷ്ണദാസ്, ജിഷ ജയന്‍, വി.പി. കൃഷ്ണന്‍, ടി കെ വത്സലന്‍ എന്നിവര്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കി.

കോഴിക്കോട്, വയനാട് ജില്ലയിലെ ഭാരതീയ വിദ്യാനികേതന്‍ സ്‌കൂളുകളിലെ അഞ്ചു മുതല്‍ മുകളിലേക്കുള്ള നൂറില്‍ അധികം വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/153694/amaravani-fest-at-saraswathi-vidya-mandir)