---
title: "#Accident| കൊടുവള്ളിയില്‍ വാഹനപകടം ; ഒരാള്‍ മരണപ്പെട്ടു  മൂന്ന് പേര്‍ക്ക് പരിക്ക്"
english_title: "accident in koduvalli vavad "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/153705/accident-in-koduvalli-vavad"
published_at: "2023-10-14T23:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652ad963c0276_accedent.jpg"
keywords: []
---

# #Accident| കൊടുവള്ളിയില്‍ വാഹനപകടം ; ഒരാള്‍ മരണപ്പെട്ടു  മൂന്ന് പേര്‍ക്ക് പരിക്ക്

> **Lead Summary:** താമരേേശ്ശരി : കൊടുവള്ളിയിലുണ്ടായ വാഹനാപകടത്തില്‍ ഒരു മരണം. മൂന്ന് സ്ത്രീകള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. റോഡ് മുറിച്ചു കടക്കുന്നതിനിടെ നാല് പേരെയും കാര്‍ ഇടിക്കുകയായിരുന്നു.

## Article Content

താമരേേശ്ശരി : കൊടുവള്ളിയിലുണ്ടായ വാഹനാപകടത്തില്‍ ഒരു മരണം. മൂന്ന് സ്ത്രീകള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. റോഡ് മുറിച്ചു കടക്കുന്നതിനിടെ നാല് പേരെയും കാര്‍ ഇടിക്കുകയായിരുന്നു.

വാവാട് സിവില്‍ സപ്ലൈസ് ഗോഡൗണിന് സമീപം ശനിയാഴ്ച രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്. വാവാട് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് അപകടത്തില്‍പെട്ടത്.

കനത്ത മഴക്കിടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വാവാട് സ്വദേശികള്‍ തന്നെയാണ് അപകടത്തില്‍പ്പെട്ടത്.

സുഹറാബി, ഫിദ, മറിയ, സുഹറ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ മറിയയാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/153705/accident-in-koduvalli-vavad)