---
title: "സ്ത്രീ സംരംഭകര്‍ക്ക് സമഗ്ര തയ്യല്‍ മെഷീന്‍  വിതരണംനടത്തി"
english_title: "samagra NGO function at nanmanda "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/153804/samagra-ngo-function-at-nanmanda"
published_at: "2023-10-15T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652b95bc7702e_samagra_.jpg"
keywords: []
---

# സ്ത്രീ സംരംഭകര്‍ക്ക് സമഗ്ര തയ്യല്‍ മെഷീന്‍  വിതരണംനടത്തി

> **Lead Summary:** **നന്മണ്ട:** സമഗ്രയുടെ ആഭിമുഖ്യത്തില്‍ സന്നദ്ധ സംഘടനകളുടെ ദേശീയ കൂട്ടായ്മയായ നാഷനല്‍ എന്‍ ജി ഒ കോണ്‍ഫെഡറേഷന്റെ 50% സാമ്പത്തിക സഹായത്തോടെയുള്ള സംരംഭകത്വ പദ്ധതിയില്‍ തയ്യല്‍ മെഷീന്‍ വിതരണം നടത്തി. നന്മണ്ട,നരിക്കുനി, കാക്കൂര്‍, ചേളന്നൂര്‍ കക്കോടി ,കുരുവട്ടൂര്‍, മടവൂര്‍ പഞ്ചായത്തിലെ ഗുണഭോക്കാക്കള്‍ക്കുള്ള തയ്യല്‍മെഷീന്‍ വിതരണം ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**നന്മണ്ട:** സമഗ്രയുടെ ആഭിമുഖ്യത്തില്‍ സന്നദ്ധ സംഘടനകളുടെ ദേശീയ കൂട്ടായ്മയായ നാഷനല്‍ എന്‍ ജി ഒ കോണ്‍ഫെഡറേഷന്റെ 50% സാമ്പത്തിക സഹായത്തോടെയുള്ള സംരംഭകത്വ പദ്ധതിയില്‍ തയ്യല്‍ മെഷീന്‍ വിതരണം നടത്തി. നന്മണ്ട,നരിക്കുനി, കാക്കൂര്‍, ചേളന്നൂര്‍ കക്കോടി ,കുരുവട്ടൂര്‍, മടവൂര്‍ പഞ്ചായത്തിലെ ഗുണഭോക്കാക്കള്‍ക്കുള്ള തയ്യല്‍മെഷീന്‍ വിതരണം ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

വനിതാ സംരംഭകര്‍ക്ക് വലിയ പ്രത്യാശയുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് സമഗ്ര നടപ്പിലാക്കുന്നതെന്നും ഇത് ഏറെ പ്രശംസനീയമാണെന്നും കെ.പി സുനില്‍ കുമാര്‍ ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു. സമഗ്ര ഡയരക്ടര്‍ സുനില്‍കുമാര്‍ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. ബ്‌ളോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഹരിദാസന്‍ ഈച്ചരോത്ത് , നന്മണ്ട പഞ്ചായത്ത് മെമ്പര്‍മാരായ നിത്യകല, സീമ തട്ടാഞ്ചേരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

സമഗ്ര വൈസ് ചെയര്‍പേഴ്‌സണ്‍ രജീഷ് ബാലുശ്ശേരി സ്വാഗതവും കെ എം രാജന്‍ നന്ദിയും പറഞ്ഞു. സമഗ്രയുടെ നേതൃത്വത്തില്‍ പഞ്ചായത്തു തലത്തില്‍ ക്‌ളസ്റ്ററുകള്‍ രൂപീകരിക്കുമെന്നും ഗുണഭോക്താക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്കിയതിന് ശേഷം അവര്‍ക്ക് തയ്ക്കാനുള്ളതുണിത്തരങ്ങള്‍ വിതരണം ചെയ്യുമെന്നും സമഗ്ര ഡയറക്ടര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/153804/samagra-ngo-function-at-nanmanda)