---
title: "ബാലുശേരിയില്‍  കഞ്ചാവ് വേട്ട ; യുവാവ് അറസ്റ്റില്‍"
english_title: "kanjav case balussery ps "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/153982/kanjav-case-balussery-ps"
published_at: "2023-10-15T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652c1d81a792a_saramg.jpg"
keywords: []
---

# ബാലുശേരിയില്‍  കഞ്ചാവ് വേട്ട ; യുവാവ് അറസ്റ്റില്‍

> **Lead Summary:** ബാലുശ്ശേരി: ബാലുശേരിയില്‍ വന്‍ കഞ്ചാവ് വേട്ട. 500 ഗ്രാം കഞ്ചാവുമായി നന്മണ്ട കല്ലുക്കണ്ടി സ്വദേശി സാരംഗിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

ബാലുശ്ശേരി: ബാലുശേരിയില്‍ വന്‍ കഞ്ചാവ് വേട്ട. 500 ഗ്രാം കഞ്ചാവുമായി നന്മണ്ട കല്ലുക്കണ്ടി സ്വദേശി സാരംഗിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച വൈകീട്ട് നന്‍മണ്ടയില്‍ വെച്ചാണ് യുവാവ് പൊലീസ് സംഘത്തിന്റെ പിടിയിലാകുന്നത്. പേരാമ്പ്ര ഡിവൈഎസ്പി കുഞ്ഞിമോയീന്‍ കുട്ടിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പിയുടെ സ്‌ക്വാഡും ബാലുശേരി പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

വീട്ടില്‍ പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതിക്ക് മുമ്പും ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട കേസുള്ളതായി പോലീസ് പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/153982/kanjav-case-balussery-ps)