---
title: "#DYFI|ഹൃദയപൂര്‍വ്വം ; വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍  പൊതിച്ചോറുകള്‍ നല്‍കി ഡിവൈഎഫ്‌ഐ "
english_title: "dyfi food kit supply "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/154044/dyfi-food-kit-supply"
published_at: "2023-10-16T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652cbcfc80070_dyfi_photo.jpg"
keywords: []
---

# #DYFI|ഹൃദയപൂര്‍വ്വം ; വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍  പൊതിച്ചോറുകള്‍ നല്‍കി ഡിവൈഎഫ്‌ഐ 

> **Lead Summary:** **ബാലുശ്ശേരി : **ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോര്‍ നല്‍കുന്ന പദ്ധതിയില്‍ കായണ്ണ മേഖല കമ്മിറ്റി നാലാം തവണ പങ്കാളികളായി.

## Article Content

**ബാലുശ്ശേരി : **ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോര്‍ നല്‍കുന്ന പദ്ധതിയില്‍ കായണ്ണ മേഖല കമ്മിറ്റി നാലാം തവണ പങ്കാളികളായി.

മേഖലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും ശേഖരിച്ച പൊതിച്ചോറുകളുമായി പുറപ്പെടുന്ന വാഹനങ്ങള്‍ സിപിഐ(എം) കായണ്ണ ലോക്കല്‍ സെക്രട്ടറി എ.സി സതി, ലോക്കല്‍ കമ്മിറ്റി അംഗം കെ.രമേശന്‍ എന്നിവര്‍ ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പൊതിച്ചോറുകളുടെ വിതരണോദ്ഘാടനം ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം .കെ. അരുണ്‍ നിര്‍വഹിച്ചു.

മേഖല സെക്രട്ടറി ലിജിന്‍ലാല്‍, പ്രസിഡന്റ് ജിഷ്ണു രാജ്, ജോ. സെക്രട്ടറിമാരായ അക്ഷയ് സി.കെ, അതുല്‍ മാധവ്, വൈസ്. പ്രസിഡന്റുമാരായ അരുണ്‍ അശോക്, അര്‍ഷ കൃഷ്ണ, എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/154044/dyfi-food-kit-supply)