---
title: "#Exicse|ചമല്‍ ഭാഗത്തും ചിപ്പിലിത്തോടും  എക്‌സൈസ് പരിശോധന ; 275 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു"
english_title: "Thamarassery excise team raid at  chippilithodu"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/154101/thamarassery-excise-team-raid-at-chippilithodu"
published_at: "2023-10-16T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652ce55bd9e79_exisce.jpg"
keywords: []
---

# #Exicse|ചമല്‍ ഭാഗത്തും ചിപ്പിലിത്തോടും  എക്‌സൈസ് പരിശോധന ; 275 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു

> **Lead Summary:** **താമരശ്ശേരി :** എക്‌സൈസ് സംഘം ചമല്‍ ഭാഗത്തും ചിപ്പിലിത്തോട് ഭാഗങ്ങളിലും നടത്തിയ വ്യാപകമായ റെയ്ഡില്‍ രണ്ട് വാറ്റ് കേന്ദ്രങ്ങള്‍ കണ്ടെത്തി കേസെടുത്തു.

## Article Content

**താമരശ്ശേരി :** എക്‌സൈസ് സംഘം ചമല്‍ ഭാഗത്തും ചിപ്പിലിത്തോട് ഭാഗങ്ങളിലും നടത്തിയ വ്യാപകമായ റെയ്ഡില്‍ രണ്ട് വാറ്റ് കേന്ദ്രങ്ങള്‍ കണ്ടെത്തി കേസെടുത്തു.

ചമല്‍ എട്ടേക്കര്‍ മലയില്‍ നിന്ന് ബാരലില്‍ സൂക്ഷിച്ചുവെച്ച 200 ലിറ്റര്‍ വാഷും ചിപ്പിലിത്തോട് ഭാഗത്ത് വെച്ച് രണ്ടു പാത്രങ്ങളില്‍ സൂക്ഷിച്ച 75 ലിറ്റര്‍ വാഷും വാറ്റു സെറ്റും 5 ലിറ്റര്‍ ചാരായവും കണ്ടെടുത്ത് കേസെടുത്തിട്ടുണ്ട്.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ സിഇഒ മാരായ പ്രദീപ്,പ്രസാദ് എന്നിവര്‍ പങ്കെടുത്തു.

എക്‌സൈസ് ഐബി പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍ നല്‍കിയ രഹസ്യ വിവരത്തെ തുടന്നാണ് പരിശോധ നടത്തിയത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/154101/thamarassery-excise-team-raid-at-chippilithodu)