---
title: "#AccIdent| ബാലുശ്ശേരി -കോഴിക്കോട് സംസ്ഥാന പാതയില്‍ അപകടം; ദമ്പതികള്‍ക്ക് ദാരുണാന്ത്യം"
english_title: "ACCIDENT KOZHIKODE- BALUSSERY SATE HIGH WAY "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/154114/accident-kozhikode-balussery-sate-high-way"
published_at: "2023-10-16T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652ced2434055_accident.jpg"
keywords: []
---

# #AccIdent| ബാലുശ്ശേരി -കോഴിക്കോട് സംസ്ഥാന പാതയില്‍ അപകടം; ദമ്പതികള്‍ക്ക് ദാരുണാന്ത്യം

> **Lead Summary:** **ബാലുശ്ശേരി :** കോഴിക്കോട് - ബാലുശ്ശേരി സംസ്ഥാന പാതയില്‍ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് ദമ്പതികള്‍ മരിച്ചു. കക്കോടി കുഴക്കുമിറി എന്‍. ഷൈജു , ഭാര്യ ജിമ എന്നിവര്‍ക്കാണ് ദാരുണാന്ത്യം.

## Article Content

**ബാലുശ്ശേരി :** കോഴിക്കോട് - ബാലുശ്ശേരി സംസ്ഥാന പാതയില്‍ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് ദമ്പതികള്‍ മരിച്ചു. കക്കോടി കുഴക്കുമിറി എന്‍. ഷൈജു , ഭാര്യ ജിമ എന്നിവര്‍ക്കാണ് ദാരുണാന്ത്യം.

ഇരുവരും സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു. കോഴിക്കോട് ഡി.ഡി ഓഫീസിലെ പ്യൂണാണ് ഷൈജു. ദേശീയ പാത ബൈപാസില്‍ വേങ്ങേരിക്കും മലാപ്പറമ്പിനും ഇടയിലാണ് സംഭവം നടന്നത്.

ഷൈജുവിന് ചികിത്സാവശ്യാര്‍ഥം ആശുപത്രിലേക്ക് പുറപ്പെട്ടതായിരുന്നു ദമ്പതികള്‍ എന്നാണ് വിവരം. ഇവര്‍ക്ക് 13, 11 വയസുകളുള്ള രണ്ട് മക്കളുണ്ട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/154114/accident-kozhikode-balussery-sate-high-way)