---
title: "കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍ സ്മാരക  പുരസ്‌കാരം  മധു ആലപ്പടമ്പിന് "
english_title: "kanjikav memorial award - madhu Alampatapp "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/154174/kanjikav-memorial-award-madhu-alampatapp"
published_at: "2023-10-16T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d193761dc5_kanjikavu_bhaskaran.jpg"
keywords: []
---

# കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍ സ്മാരക  പുരസ്‌കാരം  മധു ആലപ്പടമ്പിന് 

> **Lead Summary:** **നടുവണ്ണൂര്‍ :**കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍ സ്മാരക സംസ്ഥാന കവിതാ പുരസ്‌കാരം പ്രഖ്യാപിച്ചു. ശ്രീ മധു ആലപ്പടമ്പിന്റെ 'രാത്രിവണ്ടി' എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

## Article Content

**നടുവണ്ണൂര്‍ :**കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണന്‍ സ്മാരക സംസ്ഥാന കവിതാ പുരസ്‌കാരം പ്രഖ്യാപിച്ചു. ശ്രീ മധു ആലപ്പടമ്പിന്റെ 'രാത്രിവണ്ടി' എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

കൂടാതെ ശ്രീ രാധാകൃഷ്ണന്‍ എടച്ചേരിയുടെ 'ഇടപ്പള്ളി പാര്‍ക്ക്', ശ്രീ ശൈലന്റെ 'രാഷ്ട്രമീ-മാംസ', ശ്രീ യൂസഫ് നടുവണ്ണൂരിന്റെ 'വെയിലുരുക്കങ്ങള്‍' എന്നീ കവിതാസമാഹാരങ്ങള്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിന് അര്‍ഹമായി.

ഡോ. ദീപേഷ്.വി കെ , ഡോ. എ സുരേഷ്‌കുമാര്‍ , രാജന്‍ നരയംകുളം എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് പുരസ്‌കാരജേതാക്കളെ കണ്ടെത്തിയത്.

കെ എസ് എസ് പി യു ഉള്ളിയേരി ബ്ലോക്ക് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഉള്ളിയേരി പെന്‍ഷന്‍ഭവനില്‍ വച്ച് നവംബര്‍ ഒന്നിന് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പ്രശസ്ത കവി സോമന്‍ കടലൂര്‍ പുരസ്‌കാരദാനം നിര്‍വഹിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/154174/kanjikav-memorial-award-madhu-alampatapp)