---
title: "ലൈബ്രറി കൗണ്‍സില്‍ ഉള്ളിയേരിയില്‍ വായന മത്സരം സംഘടിപ്പിച്ചു"
english_title: " Reading competition at ulliyeri "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/154191/reading-competition-at-ulliyeri"
published_at: "2023-10-16T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d20e05f5d7_reading.jpg"
keywords: []
---

# ലൈബ്രറി കൗണ്‍സില്‍ ഉള്ളിയേരിയില്‍ വായന മത്സരം സംഘടിപ്പിച്ചു

> **Lead Summary:** **ഉള്ളിയേരി : **ലൈബ്രറി കൗണ്‍സില്‍ നേതൃത്വത്തില്‍ ഉള്ളിയേരി ഗ്രാമ പഞ്ചായത്തില്‍ വായന മത്സരം സംഘടിപ്പിച്ചു. യു.പി.വിഭാഗത്തിനും വനിതാ വിഭാഗത്തിലുമാണ് മത്സരം നടത്തിയത്. ഉള്ളിയേരി പബ്ലിക്ക് ലൈബ്രറിയില്‍ വെച്ച് ആണ് മത്സരങ്ങള്‍ നടത്തിയത്. വായന മത്സരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. അജിത ഉദ്ഘാടനം ചെയ്തു. മോഹന്‍ ദാസ് പാലോറ ചടങ്ങില്‍ അധ്യക്ഷം വഹിച്ചു.

## Article Content

**ഉള്ളിയേരി : **ലൈബ്രറി കൗണ്‍സില്‍ നേതൃത്വത്തില്‍ ഉള്ളിയേരി ഗ്രാമ പഞ്ചായത്തില്‍ വായന മത്സരം സംഘടിപ്പിച്ചു. യു.പി.വിഭാഗത്തിനും വനിതാ വിഭാഗത്തിലുമാണ് മത്സരം നടത്തിയത്. ഉള്ളിയേരി പബ്ലിക്ക് ലൈബ്രറിയില്‍ വെച്ച് ആണ് മത്സരങ്ങള്‍ നടത്തിയത്. വായന മത്സരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. അജിത ഉദ്ഘാടനം ചെയ്തു. മോഹന്‍ ദാസ് പാലോറ ചടങ്ങില്‍ അധ്യക്ഷം വഹിച്ചു.

കെ.കെ.സത്യന്‍ മാസ്റ്ററാണ് ക്വിസ് മല്‍സരത്തിന് നേതൃത്വം നല്‍കിയത്. യു.എം.അശോകന്‍ പരിപാടിയില്‍ സംബന്ധിച്ചു. യു.പി.വിഭാഗത്തില്‍ ഒള്ളൂര്‍ ഗ്രാമീണ ഗ്രന്ഥശാലയിലെ ഭദ്ര ഒന്നാം സ്ഥാനവും കക്കഞ്ചേരിയിലെ ലിന അനില്‍ രണ്ടാം സ്ഥാനവും ഉള്ളിയേരി പബ്ലിക്ക് ലൈബ്രറിയിലെ ശ്രീ വേദ് മുന്നാം സ്ഥാനവും നേടി.

വനിതകളുടെ സീനിയര്‍ വിഭാഗത്തില്‍ കക്കഞ്ചേരി എ.കെ. . ജി. ഗ്രന്ഥാലയത്തിലെ സുരേഖയാണ് ഒന്നാം സ്ഥാനം. ഒളളൂര്‍ ഗ്രന്ഥശാലയിലെ ഇന്ദു ഗ്രാമീണ രണ്ടാം സ്ഥാനം നേടി. വനിതകളുടെ ജൂനിയര്‍ വിഭാഗത്തില്‍ ഒളളൂര്‍ ഗ്രാമീണ ഗ്രന്ഥശാലയിലെ അമൃത പി.വിജയിയായി. ഉദ്ഘാടന ചടങ്ങില്‍ എ.കെ. ചിന്മയാനന്ദന്‍ സ്വാഗതം പറഞ്ഞു. ഇ.എം. പ്രശാന്തന്‍ നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/154191/reading-competition-at-ulliyeri)