---
title: "100 തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയ തൊഴിലാളികളെ ആദരിച്ചു"
english_title: "Workers who completed Labor Day were honored"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/154202/workers-who-completed-labor-day-were-honored"
published_at: "2023-10-16T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d25d20cf6e_kottor_gram_panchayath.jpg"
keywords: []
---

# 100 തൊഴില്‍ ദിനം പൂര്‍ത്തിയാക്കിയ തൊഴിലാളികളെ ആദരിച്ചു

> **Lead Summary:** **കോട്ടൂര്‍ : **കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ 2022 - 23 സാമ്പത്തിക വര്‍ഷത്തില്‍ 100 ദിനം തൊഴിലെടുത്ത തൊഴിലാളികളേയും ഈ സാമ്പത്തികവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ലഭ്യമാവുന്നതിനുമായി പ്രവര്‍ത്തിച്ച മേറ്റുമാരെയും തൊഴിലുറപ്പ് തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ആദരിച്ചു.

## Article Content

**കോട്ടൂര്‍ : **കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ 2022 - 23 സാമ്പത്തിക വര്‍ഷത്തില്‍ 100 ദിനം തൊഴിലെടുത്ത തൊഴിലാളികളേയും ഈ സാമ്പത്തികവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ലഭ്യമാവുന്നതിനുമായി പ്രവര്‍ത്തിച്ച മേറ്റുമാരെയും തൊഴിലുറപ്പ് തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ആദരിച്ചു.

കുന്നുമ്മല്‍ പൊയിലില്‍ നടന്ന യോഗം സംസ്ഥാന എക്‌സി അംഗവും ജില്ലാ പ്രസിഡന്റുമായ എം ലക്ഷമി ഉദ്ഘാടനം ചെയ്തു.

സിജിത് കെ കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സി കെ പ്രദീഷ് , ശോഭ സുരേഷ്, ഷാജി തച്ചയില്‍ . വിനില്‍ വി ശ്രീധരന്‍ എ പി . വി എം ശശി , നിഷാ ബാബു എന്നിവര്‍ സംസാരിച്ചു. റംല എളാപ്പൊയില്‍ സ്വാഗതവും സജിനി പുളിക്കൂ പൊയില്‍ നന്ദിയും അര്‍പ്പിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/154202/workers-who-completed-labor-day-were-honored)