---
title: "#EPWA| ഇലക്ട്രിക്കല്‍ & പ്ലമ്പിങ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍  യൂണിഫോം വിതരണവും പരിശീലനവും സംഘടിപ്പിച്ചു"
english_title: "Organized uniform distribution and training"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/154215/organized-uniform-distribution-and-training"
published_at: "2023-10-16T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d3091c44c0_EPWA_.jpg"
keywords: []
---

# #EPWA| ഇലക്ട്രിക്കല്‍ & പ്ലമ്പിങ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍  യൂണിഫോം വിതരണവും പരിശീലനവും സംഘടിപ്പിച്ചു

> **Lead Summary:** ഓമശ്ശേരി : ഇലക്ട്രിക്കല്‍ & പ്ലമ്പിങ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓമശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഴുവന്‍ ഇലക്ട്രീഷ്യന്‍മാര്‍ക്കുമുള്ള യൂണിഫോം വിതരണവും ബൂസ്റ്റര്‍ ക്ലാസും സംഘടിപ്പിച്ചു.

## Article Content

ഓമശ്ശേരി : ഇലക്ട്രിക്കല്‍ & പ്ലമ്പിങ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഓമശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഴുവന്‍ ഇലക്ട്രീഷ്യന്‍മാര്‍ക്കുമുള്ള യൂണിഫോം വിതരണവും ബൂസ്റ്റര്‍ ക്ലാസും സംഘടിപ്പിച്ചു.

ഓമശ്ശേരി പരിസരത്തുള്ള ഇലക്ട്രിക്കല്‍ & പ്ലമ്പിങ് വര്‍ക്ക് കോണ്‍ട്രാക്ട് എടുത്തു ചെയ്യുന്ന വ്യക്തികളെ ഉള്‍കൊള്ളിച്ചാണ് ഒരു വര്‍ഷം മുന്‍പ് സംഘടന നിലവില്‍ വന്നത്. സംഘടിത ശക്തിക്കേ മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ എന്നും സംഘടനകള്‍ നിലനില്‍പ്പിന്റെ അവിഭാജ്യ ഘടഗങ്ങള്‍ ആണെന്നും പരിപാടി ഉത്ഘാടനം ചെയ്ത ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ നാസര്‍ പുളിക്കല്‍ പറഞ്ഞു.

ഇലക്ട്രീഷ്യന്മാര്‍ക്കുള്ള ബൂസ്റ്റര്‍ ക്ലാസ്സ് മികച്ച കരിയര്‍ ക്ലാസുകള്‍ നല്‍കി പ്രശസ്തനായ അബ്ദുല്‍ ഗഫൂര്‍ പുത്തൂര്‍ നേത്രത്വം നല്‍കി. ഓമശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്ന പ്രോഗ്രാമിന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ആയ അബൂബക്കര്‍ കുട്ടി അമ്പലക്കണ്ടി, ഷംസു പുത്തൂര്‍, മിദ്ലാജ് തറോല്‍, ലത്തീഫ് മേലാമ്പ്ര, ഇക്ബാല്‍ വെളിമണ്ണ, റഹീസ് പുത്തൂര്‍, ഷമീര്‍ മുണ്ടുപാറ, തുടങ്ങിയവര്‍ നേത്രത്വം നല്‍കി. വൈസ് പ്രസിഡന്റ് റസാക്ക് മാഗ്‌സിന്റെ പിതാവിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

ഇലക്ട്രിക്കല്‍ ഷോപ്പുകള്‍ സ്‌പോണ്‍സര്‍ ചെയ്ത അഞ്ഞൂറോളം ടീഷര്‍ട്ടുകള്‍ മുഹമ്മദ് ഷെരീഫ് വേനപ്പാറയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. മുജീബ് പട്ടിണിക്കരയുടെ ക്വിസ് മത്സരവും സമ്മാന വിതരണവും പരിപാടിക്ക് മാറ്റു കൂട്ടി.പരിപാടിക്ക് പ്രസിഡന്റ് റഫീഖ് പെരിവില്ലി അധ്യക്ഷത വഹിച്ചു. അനധികൃതമായി വര്‍ക്ക് എടുക്കുന്നവര്‍ മേഖലയെ നശിപ്പിക്കുമെന്ന് പരിപാടിയില്‍ സ്വാഗതം പ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി റഫീഖ് നിയോണ്‍ ഓര്‍മിപ്പിച്ചു. വര്‍ക്കിംഗ് സെക്രട്ടറി ഹനീഫ എന്‍.കെ. നന്ദിയും പറഞ്ഞു.****

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/154215/organized-uniform-distribution-and-training)