---
title: "അവര്‍ വീണ്ടും ഒത്തുകൂടി; ബാലുശ്ശേരി എ.യു.പി. സ്‌കൂളിലെ സൗഹൃദ സംഗമം ശ്രദ്ധേയമായി"
english_title: "balussery A up school alumni meet "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/154255/balussery-a-up-school-alumni-meet"
published_at: "2023-10-16T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d534c51d01_balussery_aup_school.jpg"
keywords: []
---

# അവര്‍ വീണ്ടും ഒത്തുകൂടി; ബാലുശ്ശേരി എ.യു.പി. സ്‌കൂളിലെ സൗഹൃദ സംഗമം ശ്രദ്ധേയമായി

> **Lead Summary:** **ബാലുശ്ശേരി: ** അവര്‍ വീണ്ടും ഒത്തുകൂടി. 40 വര്‍ഷം മുന്‍പ് ഒരു ക്ലാസ് മുറിയില്‍ സൗഹൃദം പങ്കു വെച്ചവര്‍ വീണ്ടും ഒത്തുകൂടിയപ്പോള്‍ പഴയ ഓര്‍മ്മകളിലൂടെ കടന്ന് പോയി. ജീവിത പ്രയാസങ്ങള്‍ക്ക് ഇടയിലും പഴയ സുഹൃത്തുക്കളെ വീണ്ടും കണ്ടു മുട്ടാന്‍ കഴിഞ്ഞത് പലര്‍ക്ക് മറക്കാനാവാത്ത അനുഭവമായി മാറി.

## Article Content

**ബാലുശ്ശേരി: ** അവര്‍ വീണ്ടും ഒത്തുകൂടി. 40 വര്‍ഷം മുന്‍പ് ഒരു ക്ലാസ് മുറിയില്‍ സൗഹൃദം പങ്കു വെച്ചവര്‍ വീണ്ടും ഒത്തുകൂടിയപ്പോള്‍ പഴയ ഓര്‍മ്മകളിലൂടെ കടന്ന് പോയി. ജീവിത പ്രയാസങ്ങള്‍ക്ക് ഇടയിലും പഴയ സുഹൃത്തുക്കളെ വീണ്ടും കണ്ടു മുട്ടാന്‍ കഴിഞ്ഞത് പലര്‍ക്ക് മറക്കാനാവാത്ത അനുഭവമായി മാറി.

ബാലുശ്ശേരി എ.യു.പി. സ്‌കൂളിലാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വീണ്ടും ഒത്തുകൂടിയത്. 41 പേര്‍ സംഗമത്തില്‍ പങ്കെടുത്തു. വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന   സംഗമത്തില്‍ പഠന കാലയളവിന് ശേഷം ആദ്യമായി കണ്ടുമുട്ടുന്നവരും സംഗമത്തിലുണ്ടായിരുന്നു.

ചടങ്ങില്‍ ഉണ്ണിക്കൃഷ്ണന്‍ മണ്ണാം പൊയില്‍ സ്വാഗതം ആശംസിച്ചു ഷജില്‍ കൊമ്പിലാട് അധ്യക്ഷത വഹിച്ചു സുരേഷ് ബാബു സജി പ്രകാശന്‍ , സുധ സുല്‍ഫത്ത് , ബിന്ദു വിനീത ഷാജു ഗിരിധരന്‍ മനോജ് വിനോദ് സീത പ്രസീത എന്നിവര്‍ പ്രസംഗിച്ചു. മധുര പലഹാരങ്ങള്‍ പരസ്പരം പങ്കുവെച്ച് പഴയ സൗഹൃദത്തെ ഊട്ടിയുറപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്താണ് അവര്‍ മടങ്ങിയത്. ഷെര്‍ളി നന്ദി രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/154255/balussery-a-up-school-alumni-meet)