---
title: "#ASKS| നാടക പ്രവര്‍ത്തകര്‍ക്ക് നടുവണ്ണൂരില്‍ സ്മാരക ഹാള്‍ ഒരുങ്ങുന്നു"
english_title: "A memorial hall is being prepared at Naduvannur for theater workers"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/154388/a-memorial-hall-is-being-prepared-at-naduvannur-for-theater-workers"
published_at: "2023-10-17T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e2d30e4819_sachin_dev_MLa.jpg"
keywords: []
---

# #ASKS| നാടക പ്രവര്‍ത്തകര്‍ക്ക് നടുവണ്ണൂരില്‍ സ്മാരക ഹാള്‍ ഒരുങ്ങുന്നു

> **Lead Summary:** **ബാലുശ്ശേരി: ** അച്ചുതന്‍ സ്്മാരക കലാസമിതിയുടെ നേതൃത്വത്തില്‍ ആദ്യകാല നാടക പ്രവര്‍ത്തകരായ എംജി( മാക്കാരി ഗോപാലന്‍ മാസ്റ്റര്‍), വിശ്വന്‍ മന്ദങ്കാവ്, പി.ബാലകൃഷ്ണന്‍ എന്നിവരുടെ സ്മരണക്കായി നടുവണ്ണൂരില്‍ സ്്മാരക ഹാള്‍ ഒരുങ്ങുന്നു. സ്മാരക ഹാള്‍ പ്രവൃത്തി ഉദ് ഘാടനം കെ.എം.സച്ചിന്‍ ദേവ് എംഎല്‍എ നിര്‍വ്വഹിച്ചു.

## Article Content

**ബാലുശ്ശേരി: ** അച്ചുതന്‍ സ്്മാരക കലാസമിതിയുടെ നേതൃത്വത്തില്‍ ആദ്യകാല നാടക പ്രവര്‍ത്തകരായ എംജി( മാക്കാരി ഗോപാലന്‍ മാസ്റ്റര്‍), വിശ്വന്‍ മന്ദങ്കാവ്, പി.ബാലകൃഷ്ണന്‍ എന്നിവരുടെ സ്മരണക്കായി നടുവണ്ണൂരില്‍ സ്്മാരക ഹാള്‍ ഒരുങ്ങുന്നു. സ്മാരക ഹാള്‍ പ്രവൃത്തി ഉദ് ഘാടനം കെ.എം.സച്ചിന്‍ ദേവ് എംഎല്‍എ നിര്‍വ്വഹിച്ചു.

നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് . ടി.പി. ദാമോദരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കെട്ടിട നിര്‍മാണ ധനസഹായം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ടി.സി. സുരേന്ദ്രന്‍ ഏറ്റു വാങ്ങി. കെട്ടിട നിര്‍മാണ ധനശേഖരണാര്‍ത്ഥം നടത്തുന്ന 'ചിറക് ' എന്ന നാടകത്തിന്റെ ടിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാനം സിനിമ നാടക പ്രവര്‍ത്തകന്‍ കെ.കെ. മൊയ്തീന്‍ കോയ നിര്‍വ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് : പ്രസിഡണ്ട് ടി.എം.ശശി നാടക രചയിതാവ് പ്രദീപ് കുമാര്‍ കാവുന്തറ , സി. ബാലന്‍ , ഷാഹുല്‍ ഹമീദ് നടുവണ്ണൂര്‍ , എന്‍. ആലി, പി. കാസിം, അശോകന്‍ പുതുക്കുടി ,ഇ അഹമ്മദ് മാസ്റ്റര്‍ ,ബി.കെ.ജിജീഷ് മോന്‍ , മലോല്‍ നാരായണന്‍ മാസ്റ്റര്‍, ബേബി സജ്‌ന. കെ.കെ. എന്നിവര്‍ സംസാരിച്ചു.

അച്ചുതന്‍ സ്്മാരക കലാസമിതി പ്രസിഡണ്ട് വി.പി. ഹമീദ് സ്വാഗതവും സെക്രട്ടറി കെ.കെ. സദാനന്ദന്‍ നന്ദിയും പറഞ്ഞു മാക്കാരി ഗോപാലന്‍ മാസ്റ്റര്‍, വിശ്വന്‍ മന്ദ ങ്കാവ്, പി.ബാലകൃഷ്ണന്‍ എന്നിവരുടെ കുടുബാംഗങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/154388/a-memorial-hall-is-being-prepared-at-naduvannur-for-theater-workers)