---
title: "കിനാലൂര്‍ ,പൂവമ്പായി പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം ; പ്രതിരോധം ഊര്‍ജ്ജിതമാക്കി"
english_title: "immunitye  boosted at    Jaundic repoted places "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/154434/immunitye-boosted-at-jaundic-repoted-places"
published_at: "2023-10-17T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e415067a64_health_.jpg"
keywords: []
---

# കിനാലൂര്‍ ,പൂവമ്പായി പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം ; പ്രതിരോധം ഊര്‍ജ്ജിതമാക്കി

> **Lead Summary:** **പനങ്ങാട് :** കിനാലൂര്‍ , പൂവമ്പായി പ്രദേശങ്ങളില്‍ മഞ്ഞപ്പിത്ത രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പിന്റെയും, ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. പൂവമ്പായി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും ചില വീടുകളിലുമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.

## Article Content

**പനങ്ങാട് :** കിനാലൂര്‍ , പൂവമ്പായി പ്രദേശങ്ങളില്‍ മഞ്ഞപ്പിത്ത രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പിന്റെയും, ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. പൂവമ്പായി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും ചില വീടുകളിലുമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.

പൂവമ്പായിലെ വിദ്യാലയങ്ങള്‍, കടകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നും കുടിവെള്ള സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു. സ്‌കൂളുകളില്‍ അസംബ്ലി വിളിച്ചു ചേര്‍ത്ത് ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. ആരോഗ്യ വകുപ്പ് ഉദ്യേഗസ്ഥരുടെ നേതൃത്വത്തില്‍ പ്രദേശത്തെ മുഴുവന്‍ കടകളിലും പരിശോധന നടത്തി.

പാനീയങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയുടെ വില്‍പ്പന പൂര്‍ണമായും നിരോധിച്ചു. കിനാലൂര്‍ ആരോഗ്യ കേന്ദ്രത്തില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ പ്രദേശവാസികളെ പരിശോധിച്ചു.

പനങ്ങാട് മെഡിക്കല്‍ ഓഫീസര്‍ ഡോ അപര്‍ണ നേതൃത്വം നല്‍കിയ ക്യാമ്പില്‍ പനങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിഎം കുട്ടികൃഷ്ണന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശമാര്‍ എന്നിവരുടെ യോഗം വിളിച്ച് പ്രവര്‍ത്തങ്ങള്‍ വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/154434/immunitye-boosted-at-jaundic-repoted-places)