---
title: "#Accident|കൊടുവള്ളി അപകടം :  ഒരാള്‍ കൂടി മരണപ്പെട്ടു"
english_title: "koduvally vavad accident follow up "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/154492/koduvally-vavad-accident-follow-up"
published_at: "2023-10-17T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e6242358fa_kodovally_accident.jpg"
keywords: []
---

# #Accident|കൊടുവള്ളി അപകടം :  ഒരാള്‍ കൂടി മരണപ്പെട്ടു

> **Lead Summary:** **ബാലുശ്ശേരി : **കൊടുവള്ളിയില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സ്ത്രീകൂടി മരിച്ചു. ഇതുവരെ മൂന്ന് പേര്‍ മരിച്ചു. വാവാട് സ്വദേശി സുഹറയാണ് മരിച്ചത്.

## Article Content

**ബാലുശ്ശേരി : **കൊടുവള്ളിയില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു സ്ത്രീകൂടി മരിച്ചു. ഇതുവരെ മൂന്ന് പേര്‍ മരിച്ചു. വാവാട് സ്വദേശി സുഹറയാണ് മരിച്ചത്.

സംഭവ സ്ഥലത്തു തന്നെ മരിച്ച മറിയത്തിന്റെ സഹോദരിയാണ് സുഹറ. കൊടുവള്ളിയിലെ വാവാട് ദേശീയപാത 776 ല്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അഞ്ചുസ്ത്രീകളെ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച് വീഴ്ത്തിയത്.

വിവാഹവീട്ടില്‍ പോയി മടങ്ങുകയായിരുന്നു ഇവര്‍. കൊടുവള്ളിയില്‍ നിന്ന് താമരശ്ശേരിയിലേക്ക് പോകുകയായിരുന്ന കാറാണ് ഇവരെ ഇടിച്ച് തെറിപ്പിച്ചത്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കുളങ്ങരക്കണ്ടിയില്‍ മറിയ, ഫിദ എന്നിവര്‍ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/154492/koduvally-vavad-accident-follow-up)