---
title: "#Nava Keralam|ബാലുശ്ശേരി മണ്ഡലത്തില്‍ നവകേരള സദസ്സ് നവംബര്‍ 25 ന് ; ഒരുക്കങ്ങള്‍ തുടങ്ങി"
english_title: " Nava Kerala sadas at Balussery ; The organizing committee was formed"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/154557/nava-kerala-sadas-at-balussery-the-organizing-committee-was-formed"
published_at: "2023-10-17T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652e979d7cdcb_AA_Raheem.jpg"
keywords: []
---

# #Nava Keralam|ബാലുശ്ശേരി മണ്ഡലത്തില്‍ നവകേരള സദസ്സ് നവംബര്‍ 25 ന് ; ഒരുക്കങ്ങള്‍ തുടങ്ങി

> **Lead Summary:** **ബാലുശ്ശേരി : **നവകേരള നിര്‍മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ബാലുശ്ശേരി മണ്ഡലതല നവകേരള സദസ്സ് നവംബര്‍ 25 ന് വൈകുന്നേരം മൂന്ന് മണിക്ക് നടക്കും. ഇതിനായി സംഘാടക സമിതി രൂപീകരിച്ചു. ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം എ. എ റഹീം എം. പി ഉദ്ഘാടനം ചെയ്തു. പുതിയ ഒരു ഭരണാനുഭവമാണ് ജനങ്ങള്‍ക്ക് മുന്‍പില്‍ നവകേരള സദസ്സ് മുന്നോട്ട് വെക്കുക എന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**ബാലുശ്ശേരി : **നവകേരള നിര്‍മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ബാലുശ്ശേരി മണ്ഡലതല നവകേരള സദസ്സ് നവംബര്‍ 25 ന് വൈകുന്നേരം മൂന്ന് മണിക്ക് നടക്കും. ഇതിനായി സംഘാടക സമിതി രൂപീകരിച്ചു. ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം എ. എ റഹീം എം. പി ഉദ്ഘാടനം ചെയ്തു. പുതിയ ഒരു ഭരണാനുഭവമാണ് ജനങ്ങള്‍ക്ക് മുന്‍പില്‍ നവകേരള സദസ്സ് മുന്നോട്ട് വെക്കുക എന്ന് അദ്ദേഹം പറഞ്ഞു.

കെ. എം സച്ചിന്‍ദേവ് എം.എല്‍.എ ചെയര്‍മാനാനും നോഡല്‍ ഓഫീസര്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ് കെ. ജി ജയകൃഷ്ണന്‍ ജനറല്‍ കണ്‍വീനറുമായ 1001 അംഗ സംഘാടക സമിതിക്കാണ് രൂപം നല്‍കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.എം കുട്ടികൃഷ്ണന്‍, ടി പി ദാമോദരന്‍, രൂപലേഖ കൊമ്പിലാട് സി.അജിത, സി എച്ച് സുരേഷ്, സി കെ ശശി, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ്, പി. കെ മുകുന്ദന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരാണ്.

മണ്ഡലത്തിലെ വിവിധ ഉദ്യോഗസ്ഥര്‍ക്കാണ് 11 ഉപസമിതികളുടെ ചുമതല. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വ്യാപാര വ്യവസായ ഏകോപന സമിതി ഭാരവാഹികള്‍ എന്നിവര്‍ കണ്‍വീനര്‍മാരും മണ്ഡലം വികസന മിഷന്‍ കണ്‍വീനര്‍ ഇസ്മയില്‍ കുറുമ്പൊയില്‍ കോ ഓര്‍ഡിനേറ്ററും ആണ്.

കെ. എം സച്ചിന്‍ദേവ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് പരിപാടിയുടെ വിശദീകരണം നടത്തി. മണ്ഡലം വികസന മിഷന്‍ കണ്‍വീനര്‍ ഇസ്മയില്‍ കുറുമ്പൊയില്‍ പാനല്‍ അവതരണം നടത്തി.

സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. കെ അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രൂപലേഖ കൊമ്പിലാട്, സി. എച്ച് സുരേഷ്, ടി. പി ദാമോദരന്‍, വി എം കുട്ടികൃഷ്ണന്‍, സി അജിത, സി. കെ ശശി, ജില്ലാ - ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നോഡല്‍ ഓഫീസര്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ് കെ. ജി ജയകൃഷ്ണന്‍ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. കെ അനിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/154557/nava-kerala-sadas-at-balussery-the-organizing-committee-was-formed)