---
title: "കൂടരഞ്ഞി ഗ്രാമ പഞ്ചായത്തില്‍ സ്വയം  തൊഴില്‍ സംരംഭകത്വ പദ്ധതിക്ക് തുടക്കമായി"
english_title: "Self Employed Entrepreneurship Scheme launched  at kootaranji"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/154577/self-employed-entrepreneurship-scheme-launched-at-kootaranji"
published_at: "2023-10-17T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652ea098ea5b0_Aadaras_.jpg"
keywords: []
---

# കൂടരഞ്ഞി ഗ്രാമ പഞ്ചായത്തില്‍ സ്വയം  തൊഴില്‍ സംരംഭകത്വ പദ്ധതിക്ക് തുടക്കമായി

> **Lead Summary:** കൂടരഞ്ഞി : സ്വയം സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടരത്തി ഗ്രാമ പഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓട്ടോറിക്ഷ വാങ്ങിനല്‍കുന്നതിനുള്ള ധനസഹായം നല്‍കി.

## Article Content

കൂടരഞ്ഞി : സ്വയം സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടരത്തി ഗ്രാമ പഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓട്ടോറിക്ഷ വാങ്ങിനല്‍കുന്നതിനുള്ള ധനസഹായം നല്‍കി.

       കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് ഗുണഭോക്താവിന് ഓട്ടോറിക്ഷയുടെ താക്കോല്‍ കൈമാറി കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.

സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസിലിടീച്ചര്‍, മെമ്പര്‍മാരായ ബാബു മൂട്ടോളി, സീന ബിജു, ബിന്ദു ജയന്‍, അസി.സെക്രട്ടറി സൂരജ് ടി.വില്ലേജ് എക്റ്റന്‍ഷന്‍ ഓഫീസര്‍മാരായ ജോസ് കുര്യാക്കോസ്, ഷേളിത വി.ടി , ഷൈലജ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/154577/self-employed-entrepreneurship-scheme-launched-at-kootaranji)