---
title: "#SMART OFFICE| ശിവപുരം സ്മാര്‍ട്ട്  വില്ലേജ് ഓഫീസ് ഉദ്ഘാടനം നാളെ റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിക്കും"
english_title: "Balussery sivapuram samrt villege  office inauguration "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/154862/balussery-sivapuram-samrt-villege-office-inauguration"
published_at: "2023-10-18T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fdadd1f6bb_viilage_office_.jpg"
keywords: []
---

# #SMART OFFICE| ശിവപുരം സ്മാര്‍ട്ട്  വില്ലേജ് ഓഫീസ് ഉദ്ഘാടനം നാളെ റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിക്കും

> **Lead Summary:** **ബാലുശ്ശേരി: **ബാലുശ്ശേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നാളെ വ്യാഴാഴ്ച റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും.

## Article Content

**ബാലുശ്ശേരി: **ബാലുശ്ശേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നാളെ വ്യാഴാഴ്ച റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും.

നാളെ ബാലുശ്ശേരി ശിവപുരം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഉച്ച തിരിഞ്ഞ് 3.30ന് നടക്കും. കെ.എം സച്ചിന്‍ദേവ് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം.കെ രാഘവന്‍ എം.പി മുഖ്യാതിഥിയാവും.

കേരളത്തിലെ എല്ലാ വില്ലേജ് ഓഫീസുകള്‍ക്കും വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് സ്വന്തം കെട്ടിടം നിര്‍മ്മിക്കുക, അത്യാധുനിക സൗകര്യങ്ങളോടെ ഇ -സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുക എന്നിവയുടെ ഭാഗമായാണ് ഇരു വില്ലേജ് ഓഫീസുകള്‍ക്കും പുതിയ കെട്ടിടം ഒരുങ്ങിയത്.

മികച്ച രീതിയിലുള്ള കെട്ടിടത്തോടൊപ്പം ആധുനിക രീതിയിലുള്ള ഇലക്ട്രോണിക് സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഓഫീസിലെത്തുന്ന പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ കാര്യക്ഷമതയോടെ വേഗത്തില്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/154862/balussery-sivapuram-samrt-villege-office-inauguration)