---
title: "അത്തോളി ഗ്രാമ പഞ്ചായത്ത്  കേരളോത്സവത്തിന് സമാപനം"
english_title: "Atholi grama panchayath kerallolsavam closing "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/154867/atholi-grama-panchayath-kerallolsavam-closing"
published_at: "2023-10-18T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652fe19e0e061_keralosavam.jpg"
keywords: []
---

# അത്തോളി ഗ്രാമ പഞ്ചായത്ത്  കേരളോത്സവത്തിന് സമാപനം

> **Lead Summary:** **അത്തോളി**: അത്തോളി ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.

## Article Content

**അത്തോളി**: അത്തോളി ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ അധ്യക്ഷത വഹിച്ചു. രാധാകൃഷണന്‍ ഒള്ളൂര്‍ മുഖ്യ പ്രഭാഷണം നടത്തി.

ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം സരിത , ഷീബ രാമചന്ദ്രന്‍ , സുനീഷ് നടുവിലയില്‍ , പന്തലായനി ബ്ലോക്ക് മെമ്പര്‍മാരായ സുധകാപ്പില്‍ , ബിന്ദു മഠത്തില്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി എം രമ, എ എം വേലായുധന്‍, ബൈജു കൂമുള്ളി എന്നിവര്‍ പ്രസംഗിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌സി കെ റിജേഷ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സുനില്‍ കൊളക്കാട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/154867/atholi-grama-panchayath-kerallolsavam-closing)