---
title: "#BACK UP|ബാക്കപ്പ് ; പൂനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രക്ഷാകര്‍തൃ ശാക്തീകരണ പരിപാടിക്ക് തുടക്കമായി"
english_title: "Parent empowerment program launched AT POONER GOVT. HSS "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/154899/parent-empowerment-program-launched-at-pooner-govt-hss"
published_at: "2023-10-18T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530035863bb1_sachin_dev_mla_.jpg"
keywords: []
---

# #BACK UP|ബാക്കപ്പ് ; പൂനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രക്ഷാകര്‍തൃ ശാക്തീകരണ പരിപാടിക്ക് തുടക്കമായി

> **Lead Summary:** **ബാലുശ്ശേരി: **നിയോജകമണ്ഡലം വികസന മിഷന്റെ ഭാഗമായി ബാലുശ്ശേരിയില്‍ രക്ഷാകര്‍തൃ ശാക്തീകരണ പരിപാടിക്ക് തുടക്കമായി. കെ എം സച്ചിന്‍ ദേവ് എം എല്‍ എ യുടെ മുന്‍കൈയോടെ മണ്ഡലത്തിലെ വിദ്യാഭ്യാസ രംഗത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ബാക്കപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് രക്ഷാകര്‍തൃ വിദ്യാഭ്യാസം സംഘടിപ്പിക്കുന്നത്.

## Article Content

**ബാലുശ്ശേരി: **നിയോജകമണ്ഡലം വികസന മിഷന്റെ ഭാഗമായി ബാലുശ്ശേരിയില്‍ രക്ഷാകര്‍തൃ ശാക്തീകരണ പരിപാടിക്ക് തുടക്കമായി. കെ എം സച്ചിന്‍ ദേവ് എം എല്‍ എ യുടെ മുന്‍കൈയോടെ മണ്ഡലത്തിലെ വിദ്യാഭ്യാസ രംഗത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ബാക്കപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് രക്ഷാകര്‍തൃ വിദ്യാഭ്യാസം സംഘടിപ്പിക്കുന്നത്.

ആദ്യഘട്ടത്തില്‍ മണ്ഡലത്തിലെ പത്താംതരം വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ പങ്കെടുപ്പിച്ചാണ് പരിശീലനം. കൗമാര സവിശേഷതകള്‍, മികച്ച രക്ഷാകര്‍തൃത്വം, പഠന പിന്തുണ തുടങ്ങിയവയില്‍ ഊന്നിയാണ് ക്ലാസുകള്‍. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം പൂനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കെ എം സച്ചിന്‍ ദേവ് എംഎല്‍എ നിര്‍വഹിച്ചു.

ഹൈറുന്നീസ റഹീം ചടങ്ങില്‍ അധ്യക്ഷയായി. കെ കെ അബ്ദുള്ള, എന്‍ അജിത് കുമാര്‍,ഗഫൂര്‍ ഇയ്യാട്, സി കെ വിനോദ്, എ വി.മുഹമ്മദ്,അജീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.കെ കെ ശിവദാസന്‍, സുവിജ രജീഷ് എന്നിവര്‍ ക്ലാസ് നയിച്ചു. കെ കെ സലില സ്വാഗതവും ഡോ. സി പി ബിന്ദു നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/154899/parent-empowerment-program-launched-at-pooner-govt-hss)