---
title: "Jai Jeevan|ജല്‍ ജീവന്‍ മിഷന്‍ ; കന്നൂട്ടിപ്പാറ സ്‌കൂളില്‍  ജലശ്രീ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു"
english_title: "jala sree club inauguration "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/154918/jala-sree-club-inauguration"
published_at: "2023-10-18T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65300f437c26c_jal_jeevan.jpg"
keywords: []
---

# Jai Jeevan|ജല്‍ ജീവന്‍ മിഷന്‍ ; കന്നൂട്ടിപ്പാറ സ്‌കൂളില്‍  ജലശ്രീ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കട്ടിപ്പാറ :** കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കന്നുട്ടിപ്പാറ ഐയുഎം എല്‍ പി സ്‌കൂളില്‍ ബോധവല്‍ക്കരണ ക്ലാസ്സും ജലശ്രീ ക്ലബ്ബ് രൂപീകരണവും നടത്തി. ജലശ്രീ ക്ലബ്, വാര്‍ഡ് മെമ്പറും ചീഫ് പ്രമോട്ടറുമായ എ കെ അബൂബക്കര്‍ കുട്ടി ഉദ്ഘാടനം ചെയ്തു.

## Article Content

**കട്ടിപ്പാറ :** കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കന്നുട്ടിപ്പാറ ഐയുഎം എല്‍ പി സ്‌കൂളില്‍ ബോധവല്‍ക്കരണ ക്ലാസ്സും ജലശ്രീ ക്ലബ്ബ് രൂപീകരണവും നടത്തി. ജലശ്രീ ക്ലബ്, വാര്‍ഡ് മെമ്പറും ചീഫ് പ്രമോട്ടറുമായ എ കെ അബൂബക്കര്‍ കുട്ടി ഉദ്ഘാടനം ചെയ്തു.

ജീവസന്ധാരണത്തിന് ഏറ്റവും അത്യാവശ്യ ഘടകമായ ജലത്തെക്കുറിച്ച് സമഗ്രമായ അറിവ് കുട്ടികള്‍ക്ക് നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു . പ്രധാനാധ്യാപകന്‍ അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷം വഹിച്ചു.

ജലശ്രീ ക്ലബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ കലാസൃഷ്ടികള്‍ കോര്‍ത്തിണക്കി ജല മാഗസിന്‍ ഉടനെ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജല്‍ ജീവന്‍ മിഷന്‍ പഞ്ചായത്ത് തല കോര്‍ഡിനേറ്റര്‍ കെ.വി അസീസ് പദ്ധതി വിശദീകരണം നടത്തി.

എസ്്എസ്ജി ചെയര്‍മാന്‍ അലക്‌സ് മാത്യു കെ.പി മുഹമ്മദലി, ഫൈസ് ഹമദാനി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജലശ്രീ ക്ലബ് കണ്‍വീനര്‍ ടി. ഷബീജ് സ്വാഗതവും കെ.പി. ജസീന ടീച്ചര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/154918/jala-sree-club-inauguration)