---
title: "ഉപജില്ലാ സ്‌കൂള്‍ കലോത്സവം കൂട്ടാലിടയില്‍ ;  സ്വാഗത സംഘം രൂപീകരിച്ചു"
english_title: "sub jilla school youth festivel - welcome party formed "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/155083/sub-jilla-school-youth-festivel-welcome-party-formed"
published_at: "2023-10-19T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530e048a1e4f_vk_anitha.jpg"
keywords: []
---

# ഉപജില്ലാ സ്‌കൂള്‍ കലോത്സവം കൂട്ടാലിടയില്‍ ;  സ്വാഗത സംഘം രൂപീകരിച്ചു

> **Lead Summary:** **കൂട്ടാലിട :**പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 17 മുതല്‍ 22 വരെ കൂട്ടാലിട എന്‍.എന്‍.കക്കാട് സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. കൂട്ടാലിട റോയല്‍ അവന്യൂ ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്തു.

## Article Content

**കൂട്ടാലിട :**പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 17 മുതല്‍ 22 വരെ കൂട്ടാലിട എന്‍.എന്‍.കക്കാട് സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. കൂട്ടാലിട റോയല്‍ അവന്യൂ ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്തു.

കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി. ബേബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. വിലാസിനി, ഡോ: പി.ആബിദ, ടി. ദേവാനന്ദന്‍ , പി.രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രിന്‍സിപ്പല്‍ ടി.കെ.ഗോപി സ്വാഗതവും, പി.ടി.എ. പ്രസിഡന്റ് ഷാജി തച്ച യില്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍ : സി.എച്ച്. സുരേഷ് (ചെയര്‍മാന്‍) ടി.കെ.ഗോപി. (ജനറല്‍ കണ്‍വീനര്‍) ടി. ദേവാനന്ദന്‍ (കണ്‍വീനര്‍) എ.ഇ.ഒ ബി നോയ് കുമാര്‍ (ട്രഷറര്‍)

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/155083/sub-jilla-school-youth-festivel-welcome-party-formed)