---
title: "#MVD|നരിക്കുനിയില്‍ ബസ്സില്‍ നിന്നു വിദ്യാര്‍ത്ഥിനി റോഡില്‍ വീണു; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു"
english_title: "The student fell on the road from the bus"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/155097/the-student-fell-on-the-road-from-the-bus"
published_at: "2023-10-19T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530e8746ff20_mvd.jpg"
keywords: []
---

# #MVD|നരിക്കുനിയില്‍ ബസ്സില്‍ നിന്നു വിദ്യാര്‍ത്ഥിനി റോഡില്‍ വീണു; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

> **Lead Summary:** **ബാലുശ്ശേരി: **ബസ്സില്‍നിന്നും വിദ്യാര്‍ത്ഥിനി റോഡില്‍ വീണ സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സ് ഒരു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തു.

## Article Content

**ബാലുശ്ശേരി: **ബസ്സില്‍നിന്നും വിദ്യാര്‍ത്ഥിനി റോഡില്‍ വീണ സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സ് ഒരു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തു.

ബാലുശ്ശേരി- നരിക്കുനി മെഡിക്കല്‍ കോളജ് റൂട്ടിലേടുന്ന നൂറാ ബസിലെ ഡ്രൈവര്‍ കുന്ദമംഗലം സ്വദേശി എം.പി.മുഹമ്മദ്, കണ്ടക്ടര്‍ കുട്ടമ്പൂരിലെ യു.കെ.അബ്ബാസ് എന്നിവരുടെ ലൈസന്‍സാണ് ജോ.ആര്‍ടിഒ പി.രാജേഷ് സസ്‌പെന്‍ഡ് ചെയ്തത്.

രണ്ടുപേരും മോട്ടോര്‍ വാഹന വകുപ്പിന്റെ ഐഡിടിആര്‍ എടപ്പാളില്‍ നടത്തുന്ന മൂന്നു ദിവസത്തെ റിഫ്രഷ്‌മെന്റ് കോഴ്‌സില്‍ പങ്കെടുക്കണം.

വിദ്യാര്‍ത്ഥിനി ബസ്സില്‍ കയറവേ വണ്ടി മുന്നോട്ടെടുത്തതോടെയാണ് അപകടം. ചൊവ്വാഴ്ച ബാലുശ്ശേരിയില്‍ നിന്നു രാവിലെ ഏഴു മണിക്കു മെഡിക്കല്‍ കോളജിലേക്കു പോവുകയായിരുന്ന ബസ് പുന്നശ്ശേരി നിര്‍ത്തിയപ്പോളാണു അപകടമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ ജോ. ആര്‍ടിഒയ്ക്കു നല്‍കിയ പരാതിയിലാണു മോട്ടര്‍ വാഹന വകുപ്പിന്റെ നടപടി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/155097/the-student-fell-on-the-road-from-the-bus)