---
title: "#OppaM|പൂനത്ത് നെല്ലിശ്ശേരി എ യു പി സ്‌കൂളില്‍  ഒപ്പം 2023'ശ്രദ്ധേയമായി  	"
english_title: "poonath nellisery A UP One day work shop for parents "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/155119/poonath-nellisery-a-up-one-day-work-shop-for-parents"
published_at: "2023-10-19T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6530f50addb6c_oppam.jpg"
keywords: []
---

# #OppaM|പൂനത്ത് നെല്ലിശ്ശേരി എ യു പി സ്‌കൂളില്‍  ഒപ്പം 2023'ശ്രദ്ധേയമായി  	

> **Lead Summary:** **നടുവണ്ണൂര്‍: ** പൂനത്ത് നെല്ലിശ്ശേരി എ യൂ പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായുള്ള 'ഒപ്പം2023' ഏകദിനശില്പശാല ശ്രദ്ധേയമായി. വാര്‍ഡ് മെമ്പര്‍ ബുഷ്റ മുച്ചൂട്ടില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂര്‍: ** പൂനത്ത് നെല്ലിശ്ശേരി എ യൂ പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായുള്ള 'ഒപ്പം2023' ഏകദിനശില്പശാല ശ്രദ്ധേയമായി. വാര്‍ഡ് മെമ്പര്‍ ബുഷ്റ മുച്ചൂട്ടില്‍ ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രിസിഡന്റ് മുഹമ്മദലി പൂനത്ത് അധ്യക്ഷത വഹിച്ചു. വിദ്യാരംഗം ജില്ല കോഡിനേറ്റര്‍ ബിജു കാവില്‍ 'കുട്ടികള്‍ക്ക് ' ഒപ്പം ' സെഷന്‍ നേതൃത്വം നല്‍കി സംസാരിച്ചു.

പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ബിനോയ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഹെഡ് മാസ്റ്റര്‍ ഇ. ബഷീര്‍, വി.സി ജലീല്‍, റഷീദ ,പി ബീന, ടി.എന്‍. അബ്ദുള്ളഎന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/155119/poonath-nellisery-a-up-one-day-work-shop-for-parents)