---
title: "#NSS| കായണ്ണ കൃഷി ഓഫീസര്‍ക്ക് എന്‍എസ്എസ്  വളണ്ടിയര്‍മാരുടെ യാത്രയയപ്പ്"
english_title: "Farewell of NSS Volunteers to Agriculture Officer"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/155169/farewell-of-nss-volunteers-to-agriculture-officer"
published_at: "2023-10-19T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653116a0ccf16_nss_.jpg"
keywords: []
---

# #NSS| കായണ്ണ കൃഷി ഓഫീസര്‍ക്ക് എന്‍എസ്എസ്  വളണ്ടിയര്‍മാരുടെ യാത്രയയപ്പ്

> **Lead Summary:** **ബാലുശ്ശേരി: ** കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ച കായണ്ണ കൃഷി ഓഫീസര്‍ പി.സി അബ്ദുല്‍ മജീദിന് കായണ്ണ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാര്‍ യാത്രയയപ്പ് നല്‍കി.

## Article Content

**ബാലുശ്ശേരി: ** കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ച കായണ്ണ കൃഷി ഓഫീസര്‍ പി.സി അബ്ദുല്‍ മജീദിന് കായണ്ണ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാര്‍ യാത്രയയപ്പ് നല്‍കി.

പ്രിന്‍സിപ്പല്‍ ടി.ജെ പുഷ്പവല്ലി സ്‌നേഹോപഹാരം സമ്മാനിച്ചു. കൃഷിവകുപ്പിന്റെ സംസ്ഥാന പുരസ്‌കാരം നേടിയെടുത്ത നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ഹരിതം പദ്ധതിയ്ക്ക് കരുത്തുറ്റ പിന്തുണയാണ് കൃഷിവകുപ്പിന്റെയും കൃഷി ഓഫീസറുടെയും ഭാഗത്തുനിന്നുണ്ടായതെന്ന് പ്രോഗ്രാം ഓഫീസര്‍ ഡോ. എം എം സുബീഷ് പറഞ്ഞു.

ചടങ്ങില്‍ അധ്യാപകരായ റഷീദ് പുത്തന്‍പുര, കെ ജി ഷീനുരാജ്, ടി ഭവിത, എന്‍എസ്എസ് വളണ്ടിയര്‍ ലീഡര്‍മാരായ കെ കെ പൂജാലക്ഷ്മി, സി കെ ദേവാനന്ദ്, മുഹമ്മദ് നാഫിസ്, ശ്രീകല, ശിവനന്ദ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/155169/farewell-of-nss-volunteers-to-agriculture-officer)