---
title: "#Veena|കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചാല്‍ എയിംസ് കിനാലൂരില്‍ തന്നെയെന്ന്  മന്ത്രി വീണാ ജോര്‍ജ്ജ്"
english_title: "minister-veena-george visit balussery taluk hospital "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/155177/minister-veena-george-visit-balussery-taluk-hospital"
published_at: "2023-10-19T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65311c2439319_minister_veena.jpg"
keywords: []
---

# #Veena|കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചാല്‍ എയിംസ് കിനാലൂരില്‍ തന്നെയെന്ന്  മന്ത്രി വീണാ ജോര്‍ജ്ജ്

> **Lead Summary:** **ബാലുശേരി:** കേന്ദ്ര സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിച്ചാല്‍ എയിംസ് കിനാലൂരില്‍ തന്നെയെയാകുമെന്ന് മന്ത്രി വീണാജോര്‍ജ്ജ്.

## Article Content

**ബാലുശേരി:** കേന്ദ്ര സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിച്ചാല്‍ എയിംസ് കിനാലൂരില്‍ തന്നെയെയാകുമെന്ന് മന്ത്രി വീണാജോര്‍ജ്ജ്.

ബാലുശേരി താലൂക്ക് ആശുപത്രി സന്ദര്‍ശനത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

കേന്ദ്ര മന്ത്രിയെ കണ്ട് സംസാരിച്ചിട്ടുണ്ട്. ഫയല്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും കേന്ദ്ര പ്രഖ്യാപനത്തിനായി കേരളം കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/155177/minister-veena-george-visit-balussery-taluk-hospital)