---
title: "#Veena george|ആരോഗ്യമന്ത്രി വീണാ ജോര്‍ജ് താമരശ്ശേരി താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു."
english_title: "minister-veena-george visit thamarassery taluk hospital "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/155181/minister-veena-george-visit-thamarassery-taluk-hospital"
published_at: "2023-10-19T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6531213c74b40_minister_veena_thamarassery_.jpg"
keywords: []
---

# #Veena george|ആരോഗ്യമന്ത്രി വീണാ ജോര്‍ജ് താമരശ്ശേരി താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു.

> **Lead Summary:** **താമരശ്ശേരി:** 'ആര്‍ദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി താമരശ്ശേരി താലൂക്ക് ആശുപത്രി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. താലൂക്ക് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെ സൗകര്യങ്ങളും നിര്‍മ്മാണം പുരോഗമിക്കുന്ന പുതിയ ഒ.പി, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തികളും മന്ത്രി വിലയിരുത്തി.

## Article Content

**താമരശ്ശേരി:** 'ആര്‍ദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി താമരശ്ശേരി താലൂക്ക് ആശുപത്രി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. താലൂക്ക് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെ സൗകര്യങ്ങളും നിര്‍മ്മാണം പുരോഗമിക്കുന്ന പുതിയ ഒ.പി, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തികളും മന്ത്രി വിലയിരുത്തി.

വാര്‍ഡുകള്‍ സന്ദര്‍ശിച്ച മന്ത്രി രോഗികളുടെ സുഖവിവരങ്ങളും ആശുപത്രിയിലെ സൗകര്യങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. താമരശ്ശേരി താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട മറ്റു വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കലക്ടറേറ്റില്‍ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

എം കെ മുനീര്‍ എം എല്‍ എ, ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ് മാസ്റ്റര്‍, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ അബ്ബാസ്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരുമായും മന്ത്രി സംസാരിച്ചു.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീന, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മന്ത്രിയോടെപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/155181/minister-veena-george-visit-thamarassery-taluk-hospital)