---
title: "#VS|സമര ജീവിതത്തിന് നൂറ് വയസ്സ് ;  ജന്മദിന ആശംസകളുമായി  പാര്‍ട്ടി പ്രവര്‍ത്തകരും ആരാധകരും"
english_title: "100th Birth day of VS Achuthandan CPIM Leader "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/155226/100th-birth-day-of-vs-achuthandan-cpim-leader"
published_at: "2023-10-19T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65314e9795196_vs_.jpg"
keywords: []
---

# #VS|സമര ജീവിതത്തിന് നൂറ് വയസ്സ് ;  ജന്മദിന ആശംസകളുമായി  പാര്‍ട്ടി പ്രവര്‍ത്തകരും ആരാധകരും

> **Lead Summary:** **കോഴിക്കോട് :** മുതിര്‍ന്ന സി.പി.ഐ എം.നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്.അച്ചുതാനന്ദന്‍ നാളെ (20-10-2023 വെള്ളിയാഴ്ച ) നൂറ് വയസ്സ് .സി.പി.ഐ.എമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളായ വി.എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനം ദരിദ്ര ജനതയുടെ പോരാട്ട ചരിത്രത്തിന്റെ ഭാഗം കൂടിയാണ്.

## Article Content

**കോഴിക്കോട് :** മുതിര്‍ന്ന സി.പി.ഐ എം.നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്.അച്ചുതാനന്ദന്‍ നാളെ (20-10-2023 വെള്ളിയാഴ്ച ) നൂറ് വയസ്സ് .സി.പി.ഐ.എമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളായ വി.എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനം ദരിദ്ര ജനതയുടെ പോരാട്ട ചരിത്രത്തിന്റെ ഭാഗം കൂടിയാണ്.

ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരത്തിലെ ഈ നായകന്‍. പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്നു. പ്രതിപക്ഷ നേതാവ്. നിയമസഭാ സാമാജികന്‍ . ഭരണ പരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍. ദേശാഭിമാനി പത്രാധിപര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു.

1964 ല്‍ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.ഐ.എം രൂപീകരിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന രണ്ടു പേരില്‍ ഒരാള്‍ മറ്റൊരാള്‍ തമിഴ്‌നാട്ടിലെ ശങ്കരയ്യയാണ്. ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ മൂലം തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലില്‍ മകന്‍ വി.എ. അരുണ്‍ കുമാറിന്റെ വീട്ടില്‍ പൂര്‍ണ വിശ്രമത്തിലായതിനാല്‍ ജന്മദിനം പ്രമാണിച്ച് പ്രത്യേക പരിപാടികള്‍ ഇല്ല. വീട്ടില്‍ പായസം വയ്ക്കും. കേക്ക് മുറിക്കലുമുണ്ടാക്കും.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.വി.സുധാകരന്‍ രചിച്ച വി.എസ്.അച്യുതാനന്ദന്റെ പൊതു പ്രവര്‍ത്തനവും ജീവിതവും അടയാളപ്പെടുത്തുന്ന പുസ്തകം ഒരു സമര നൂറ്റാണ്ട് വെള്ളിയാഴ്ച പിണറായി വിജയന്‍ പ്രകാശിപ്പിക്കും. 100 ാം പിറന്നാളിന് വിപുലമായ ആഘോഷങ്ങള്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡയില്‍ പാര്‍ട്ടി പ്രവര്‍ത്തകരും ആരാധകരും പ്രിയ നേതാവിന്റെ ജ്ന്മദിനം ആഘോഷമാക്കുകയാണ്.

ആലപ്പുഴ പുന്നപ്ര വെന്തലത്തറ വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20 ന് ആയിരുന്നു ജനനം. 1939 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്ന വി.എസ് 1940 ല്‍ പതിനേഴാം വയസ്സിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്. ബ്രിട്ടീഷ് ഭരണത്തില്‍ കയര്‍ -കര്‍ഷക തൊലാളികളെ സംഘടിപ്പിച്ച് ഉജ്വല സമരങ്ങള്‍ നേതൃത്വം നല്‍കി.

കൊടിയ മര്‍ദനങ്ങള്‍ക്കും ജയില്‍വാസത്തിനും വിധേയനായി. 2019 ഒക്ടോബര്‍ 24 ന് ദേഹാസ്വാസ്ഥ്യമുണ്ടായ തിനെ തുടര്‍ന്ന് ചികിത്സയിലേക്കും പൂര്‍ണ വിശ്രമത്തിലേക്കും മാറുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/155226/100th-birth-day-of-vs-achuthandan-cpim-leader)