---
title: "#EXisce|കാപ്പിക്കുന്ന് നമ്പികുളം മലയില്‍ വാറ്റ് കേന്ദ്രം തകര്‍ത്തു ;  200 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു"
english_title: "VAT center destroyed in Nambikulam hill; 200 liters of wash was seized"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/155242/vat-center-destroyed-in-nambikulam-hill-200-liters-of-wash-was-seized"
published_at: "2023-10-19T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6531571ae1971_excise_team.jpg"
keywords: []
---

# #EXisce|കാപ്പിക്കുന്ന് നമ്പികുളം മലയില്‍ വാറ്റ് കേന്ദ്രം തകര്‍ത്തു ;  200 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു

> **Lead Summary:** **താമരശ്ശേരി: ** താമരശ്ശേരി എക്‌സൈസ് ടീം കുറുമ്പൊയില്‍ ഭാഗത്തുള്ള കാപ്പിക്കുന്ന് നമ്പികുളം മലയില്‍ നടത്തിയ വ്യാപകമായ റെയിഡില്‍ രണ്ട് ബാരലുകളായി സൂക്ഷിച്ച 200 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു കേസെടുത്തു.

## Article Content

**താമരശ്ശേരി: ** താമരശ്ശേരി എക്‌സൈസ് ടീം കുറുമ്പൊയില്‍ ഭാഗത്തുള്ള കാപ്പിക്കുന്ന് നമ്പികുളം മലയില്‍ നടത്തിയ വ്യാപകമായ റെയിഡില്‍ രണ്ട് ബാരലുകളായി സൂക്ഷിച്ച 200 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു കേസെടുത്തു.

മലമുകളില്‍ കാട്ടരുവിയോട് ചേര്‍ത്ത് പ്രത്യേകം തയ്യാറാക്കിയ ഷെഡിലായിരുന്നു വാഷ് സൂക്ഷിച്ചിരുന്നത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സീ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ സിഇഒ പ്രബിത്ത്‌ലാല്‍ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

പ്രതികളെ പറ്റിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. എക്‌സൈസ് സര്‍ക്കിള്‍ ടീം ഐബി പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/155242/vat-center-destroyed-in-nambikulam-hill-200-liters-of-wash-was-seized)