---
title: "#NCP|എന്‍ സി പി നേതാവ് ഗോപാലന്‍ പുതിയടത്തിനെ  ആദരിച്ചു"
english_title: "The NCP leader honored the new position"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/155402/the-ncp-leader-honored-the-new-position"
published_at: "2023-10-20T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6532231eb3280_NCP_.jpg"
keywords: []
---

# #NCP|എന്‍ സി പി നേതാവ് ഗോപാലന്‍ പുതിയടത്തിനെ  ആദരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍**: എന്‍സിപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴയ കാല പ്രവര്‍ത്തകര്‍ക്ക് ആദരവ് നല്‍കുന്നതിന്റെ ഭാഗമായി എന്‍സിപി മുന്‍ നടുവണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് പൊതു പ്രവര്‍ത്തകനും ആയിരുന്ന പി ഗോപാലന്‍ പുതിയടത്തിനെ ആദരിച്ചു.

## Article Content

**നടുവണ്ണൂര്‍**: എന്‍സിപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴയ കാല പ്രവര്‍ത്തകര്‍ക്ക് ആദരവ് നല്‍കുന്നതിന്റെ ഭാഗമായി എന്‍സിപി മുന്‍ നടുവണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് പൊതു പ്രവര്‍ത്തകനും ആയിരുന്ന പി ഗോപാലന്‍ പുതിയടത്തിനെ ആദരിച്ചു.

വീട്ടില്‍ നടന്ന ചടങ്ങില്‍ എന്‍സിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് മൊമെന്റോ കൈമാറി. പി സുധാകരന്‍ മാസ്റ്റര്‍ ഷാള്‍ അണിയിച്ചു. പി വി ഭാസ്‌കരന്‍ കിടാവ്, പി കെ ഗോപാലന്‍ കുടുംബങ്ങളും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/155402/the-ncp-leader-honored-the-new-position)