---
title: "നവരാത്രി ആഘോഷത്തിന്റെ നിറവില്‍ ക്ഷേത്രങ്ങള്‍"
english_title: "Navarathri maholsavam vibes at temples"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/155594/navarathri-maholsavam-vibes-at-temples"
published_at: "2023-10-20T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6532a5e9bf21f_temple_.jpg"
keywords: []
---

# നവരാത്രി ആഘോഷത്തിന്റെ നിറവില്‍ ക്ഷേത്രങ്ങള്‍

> **Lead Summary:** **അത്തോളി : **അത്തോളി കുടക്കല്ല് പാട്ടുപുരക്കുഴി പരദേവതാ ക്ഷേത്രത്തില്‍ നവരാത്രി രഥോല്‍സവത്തിന് തുടക്കമായി. ഗ്രന്ഥം വെപ്പ് -സരസ്വതി പൂജ - ദുര്‍ഗാപൂജ - വിദ്യാരംഭം - കലാപരിപാടികളും ഉണ്ടായിരിക്കും.

## Article Content

**അത്തോളി : **അത്തോളി കുടക്കല്ല് പാട്ടുപുരക്കുഴി പരദേവതാ ക്ഷേത്രത്തില്‍ നവരാത്രി രഥോല്‍സവത്തിന് തുടക്കമായി. ഗ്രന്ഥം വെപ്പ് -സരസ്വതി പൂജ - ദുര്‍ഗാപൂജ - വിദ്യാരംഭം - കലാപരിപാടികളും ഉണ്ടായിരിക്കും.

ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് തുടക്കമായി.

22-ന് വൈകീട് 6.30 ന് ഗ്രന്ഥം വെപ്പ്. 23 ന് അടച്ച് പുജ. 24 ന് പുലര്‍ച്ച മഹാഗണപതി ഹോമം, സരസ്വതി പുജ എന്നിവ നടക്കും. ക്ഷേത്രം തന്ത്രി വേലുയാധന്‍ കാരക്കട്ട് മീത്തല്‍ , സ്വാമി ചെറുക്കാവില്‍ കാര്‍മികത്യം വഹിക്കും

**നെറ്റിപ്പട്ട നിര്‍മാണ പരിശീലനം**

**
**

** **

നടുവണ്ണൂര്‍: കോട്ടൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നെറ്റിപ്പട്ട നിര്‍മാണ പരിശീലനം സംഘടിപ്പിക്കുന്നു.

പരിശീലനത്തോടൊപ്പം വായ്പ അനുകൂല്യങ്ങള്‍, ഇന്‍ഷൂറന്‍സ് , വില്പന സംവിധാനം എന്നിവയും ഏര്‍പ്പാടാക്കുന്നു.

18 നും 45നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് പേര് റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 790 7973987 എന്ന നമ്പറില്‍ ബന്ധപ്പെട്ടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/155594/navarathri-maholsavam-vibes-at-temples)