---
title: "ഫാ. ഫ്രാന്‍സിസ് കള്ളികാട്ട് (86)  അന്തരിച്ചു"
english_title: "Fr.Fransis kallikkad has passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/155596/frfransis-kallikkad-has-passed-away"
published_at: "2023-10-20T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6532aaa5f0e81_fr_fransis.jpg"
keywords: []
---

# ഫാ. ഫ്രാന്‍സിസ് കള്ളികാട്ട് (86)  അന്തരിച്ചു

> **Lead Summary:** താമരശ്ശേരി : താമരശ്ശേരി രൂപതാംഗം ഫാ. ഫ്രാന്‍സിസ് കള്ളികാട്ട് അന്തരിച്ചു. ഈരൂട് വിയാനി വൈദിക വിശ്രമ മന്ദിരത്തില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 1937 സെപ്റ്റംബര്‍ 25ന് പാലാ രൂപതയിലെ തുടങ്ങനാട് ഇടവകയിലെ പരേതരായ കള്ളികാട്ട് തോമസ് - അന്നമ്മ ദമ്പതികളുടെ ഏഴു മക്കളില്‍ മൂന്നാമനായി ജനിച്ചു.

## Article Content

താമരശ്ശേരി : താമരശ്ശേരി രൂപതാംഗം ഫാ. ഫ്രാന്‍സിസ് കള്ളികാട്ട് അന്തരിച്ചു. ഈരൂട് വിയാനി വൈദിക വിശ്രമ മന്ദിരത്തില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 1937 സെപ്റ്റംബര്‍ 25ന് പാലാ രൂപതയിലെ തുടങ്ങനാട് ഇടവകയിലെ പരേതരായ കള്ളികാട്ട് തോമസ് - അന്നമ്മ ദമ്പതികളുടെ ഏഴു മക്കളില്‍ മൂന്നാമനായി ജനിച്ചു.

പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം വരെ തൊടുപുഴയില്‍ പൂര്‍ത്തിയാക്കിയ ശേഷം പാലാ രൂപതയിലെ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചു. ആലുവ, മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്റിഫിക്കല്‍ സെമിനാരിയില്‍ തത്വശാസ്ത്ര - ദൈവശാസ്ത്രപഠനങ്ങള്‍ പൂര്‍ത്തിയാക്കി.

അവിഭക്ത തലശ്ശേരി രൂപതയ്ക്കുവേണ്ടി 1967 മാര്‍ച്ച് 13ന് തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവില്‍ നിന്ന് തുടങ്ങനാട് ഇടവകയില്‍ വച്ച് വൈദികപട്ടം സ്വീകരിക്കുകയും തുടര്‍ന്ന് പ്രഥമ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു. അവിഭക്ത തലശ്ശേരി അതിരൂപതയിലെ (ഇപ്പോള്‍ മാനന്തവാടി രൂപത) സുല്‍ത്താന്‍ ബത്തേരി ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായും, മാങ്ങോട്, ചന്ദനക്കാംപാറ, ശ്രീപുരം, മാംപൊയില്‍, കോഴിച്ചാല്‍, രാജഗിരി എന്നിവിടങ്ങളിലും, താമരഫേബഫശ്ശരി രൂപത സ്ഥാപനത്തിനു ശേഷം വേനപ്പാറ, പശുക്കടവ്, തേക്കുംകുറ്റി, പടത്തുകടവ്, കുളത്തുവയല്‍, ചെമ്പുകടവ്, പെരിന്തല്‍മണ്ണ, കുണ്ടുതോട് എന്നീ ഇടവകകളിലും വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2017 ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച് ഈരൂട് വിയാനി പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. സഹോദരങ്ങള്‍: പരേതനായ ജോസഫ്, തോമസ് (മുട്ടം), മറിയക്കുട്ടി (മാങ്കുളം), അഡ്വ. മൈക്കിള്‍ (എന്‍.സി.പി. ഇടുക്കി ജില്ല പ്രസിഡന്റ്), സി. സ്റ്റെല്ല സി.എസ്.എം. (തൊടുപുഴ), അഗസ്റ്റിന്‍ (കേരള കോണ്‍ഗ്രസ് മുട്ടം മണ്ഡലം പ്രസിഡന്റ്). ഫാ. ജോര്‍ജ്ജ് മുല്ലൂര്‍ (ഇടുക്കി) സഹോദരി പുത്രനാണ്.

പരേതന്റെ ഭൗതിക ദേഹം തിങ്കളാഴ്ച (23.10.2023) രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഈരൂട് വിയാനി വൈദിക മന്ദിരത്തില്‍ പൊതു ദര്‍ശനത്തിന് വയ്ക്കുന്നതാണ്. തുടര്‍ന്ന് പാലാ രൂപതയിലെ തുടങ്ങനാടുള്ള, സഹോദരന്‍ അഗസ്റ്റിന്‍ കള്ളികാട്ടിന്റെ ഭവനത്തിലേക്ക് കൊണ്ടുപോകുന്നതായിരിക്കും.

സംസ്‌കാര കര്‍മ്മങ്ങള്‍ 24.10.2023, ചൊവ്വാഴ്ച, ഉച്ചയ്ക്ക് 1.30ന്, ഭവനത്തില്‍ ആരംഭിച്ച്, തുടങ്ങനാട് സെന്റ് തോമസ് ഫൊറോന ദൈവാലയത്തില്‍, താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ നടത്തും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/155596/frfransis-kallikkad-has-passed-away)