---
title: "ഗാസ്സയിലെ കൂട്ടക്കുരുതി വംശഹത്യയുടെ  സയണിസ്റ്റ് രീതി : വി. എം ഉമ്മര്‍ മാസ്റ്റര്‍ "
english_title: "mass genocide in Gaza The Zionist Method: V. M Ummer Master"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/155991/mass-genocide-in-gaza-the-zionist-method-v-m-ummer-master"
published_at: "2023-10-22T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6534b62bcf906_vm_KUTTI_MASTER.jpg"
keywords: []
---

# ഗാസ്സയിലെ കൂട്ടക്കുരുതി വംശഹത്യയുടെ  സയണിസ്റ്റ് രീതി : വി. എം ഉമ്മര്‍ മാസ്റ്റര്‍ 

> **Lead Summary:** **താമരശ്ശേരി : **യുദ്ധ വേളകളില്‍ പാലിക്കേണ്ട യാതൊരു മര്യാദയും കാണിക്കാത്ത ഇസ്രായേല്‍ ഗാസ്സയില്‍ നടത്തി കൊണ്ടിരുക്കുന്നത് യുദ്ധമോ പ്രത്യാക്രമണമോ അല്ലെന്നും വംശഹത്യയുടെ പുതിയ സയണിസ്റ്റ് രീതിയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ വി.എം. ഉമ്മര്‍ മാസ്റ്റര്‍ പറഞ്ഞു.

## Article Content

**താമരശ്ശേരി : **യുദ്ധ വേളകളില്‍ പാലിക്കേണ്ട യാതൊരു മര്യാദയും കാണിക്കാത്ത ഇസ്രായേല്‍ ഗാസ്സയില്‍ നടത്തി കൊണ്ടിരുക്കുന്നത് യുദ്ധമോ പ്രത്യാക്രമണമോ അല്ലെന്നും വംശഹത്യയുടെ പുതിയ സയണിസ്റ്റ് രീതിയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ വി.എം. ഉമ്മര്‍ മാസ്റ്റര്‍ പറഞ്ഞു.

'വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ ' നവംബര്‍ 26 മുതല്‍ ഡിസംബര്‍ 15 വരെ കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന യൂത്ത് മാര്‍ച്ചിന്റെ താമരശ്ശേരി പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹമാസ് ഭീകരത പടച്ച് വിടുന്നു എന്ന് പറയാനാകില്ല. പിറന്ന് മണ്ണില്‍ ജീവിക്കാനുള്ള പലസ്തീന്‍ ജനതയുടെ ജീവന്‍ മരണ പോരാട്ടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഗസ്സയിലെ കൂട്ടക്കുരുതിക്ക് ഇരയാകുന്നത് ഒരു പ്രത്യേക മത വിഭാഗമല്ല. വിവിധ മതങ്ങളുടെ ആരാധനാലയങ്ങളും ആതുര സേവന കേന്ദ്രങ്ങളുമുണ്ട്.

മനുഷ്യാവകാശങ്ങളുടെ ഗൗരവതരമായ വിഷയം എന്ന നിലയില്‍ ഇസ്രായേല്‍ വേട്ടക്കെതിരെ ലോക മനസാക്ഷി ഉണരണം. പലസ്തീന്‍ ജനതക്കൊപ്പം നിന്ന ഇന്ത്യന്‍ പാരമ്പര്യത്തെ തമസ്‌ക്കരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ വി.എം ഉമ്മര്‍ മാസ്റ്റര്‍ പറഞ്ഞു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് എം.ടി. അയ്യൂബ് ഖാന്‍ അദ്ധ്യക്ഷത വഹിച്ചു.

യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി. മൊയ്തീന്‍ കോയ മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി എ.പി സമദ് സ്വാഗതവും ട്രഷറര്‍ ഇഖ്ബാല്‍ പൂക്കോട് നന്ദിയും പറഞ്ഞു. സൈനുല്‍ ആബിദീന്‍ തങ്ങള്‍, സയ്യിദ് അഷ്‌റഫ് തങ്ങള്‍, കെ.എം.അഷ്‌റഫ് മാസ്റ്റര്‍, പി.പി.ഹാഫിസ് റഹ്‌മാന്‍, എം സുല്‍ഫിക്കര്‍, കെ.വി മുഹമ്മദ്, റഫീഖ് കൂടത്തായി, എം. നസീഫ്, പി.പി. ഗഫൂര്‍ , ജെ.ടി അബ്ദുറഹിമാന്‍ മാസ്റ്റര്‍, എ.കെ കൗസര്‍, വി.കെ മുഹമ്മദ് കുട്ടി മോന്‍, എ.കെ. അബ്ബാസ്,കെ.സി ഷാജഹാന്‍, ഫാസില്‍ മാസ്റ്റര്‍, ഷാഫി സക്കരിയ, അര്‍ഷദ് കിഴക്കോത്ത്, നിയാസ് ഇല്ലിപറമ്പില്‍, വാഹിദ് അണ്ടോണ, അല്‍ത്താഫ് ടിപി, റിയാസ് കാരാടി,നദീറലി തച്ചംപൊയില്‍, അലി തച്ചംപൊയില്‍, ഫാസില്‍, മിന്‍ഹാജ് തുടങ്ങിയവര്‍ സംസാരിച്ചു.

പഞ്ചായത്ത്,വാര്‍ഡ്,മേഖല തലങ്ങളിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് നേതാക്കളും പ്രവര്‍ത്തകരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/155991/mass-genocide-in-gaza-the-zionist-method-v-m-ummer-master)