---
title: "#reading competition|ഉള്ളിയേരി ലൈബ്രറി കൗണ്‍സില്‍  പഞ്ചായത്ത് തല വായന മത്സരം സംഘടിപ്പിച്ചു"
english_title: " Library Council Panchayat Level Reading Competition at ulliyeri "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/156018/library-council-panchayat-level-reading-competition-at-ulliyeri"
published_at: "2023-10-22T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6534d26e0144f_reading_.jpg"
keywords: []
---

# #reading competition|ഉള്ളിയേരി ലൈബ്രറി കൗണ്‍സില്‍  പഞ്ചായത്ത് തല വായന മത്സരം സംഘടിപ്പിച്ചു

> **Lead Summary:** **ഉള്ളിയേരി :** ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് തല വായന മത്സരം നടത്തി.ഉള്ളിയേരി പബ്ലിക് ലൈബ്രറിയില്‍ വെച്ചാണ് മത്സരങ്ങള്‍ നടത്തിയത്.യു പി വിഭാഗത്തിനും വനിതാ വിഭാഗത്തിലും ആണ് വായനാ മത്സരം നടന്നത്. വായന മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സി. അജിത ഉദ്ഘാടനം ചെയ്തു ചടങ്ങില്‍ മോഹന്‍ദാസ് പാലോറ അധ്യക്ഷത വഹിച്ചു.

## Article Content

**ഉള്ളിയേരി :** ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് തല വായന മത്സരം നടത്തി.ഉള്ളിയേരി പബ്ലിക് ലൈബ്രറിയില്‍ വെച്ചാണ് മത്സരങ്ങള്‍ നടത്തിയത്.യു പി വിഭാഗത്തിനും വനിതാ വിഭാഗത്തിലും ആണ് വായനാ മത്സരം നടന്നത്. വായന മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സി. അജിത ഉദ്ഘാടനം ചെയ്തു ചടങ്ങില്‍ മോഹന്‍ദാസ് പാലോറ അധ്യക്ഷത വഹിച്ചു.

കെ. കെ. സത്യന്‍ മാസ്റ്ററാണ് ക്വിസ് മല്‍സരത്തിന് നേതൃത്വം നല്‍കിയത്. യു .എം. അശോകന്‍ പരിപാടിയില്‍ പങ്കെടുത്തു. യു. പി. വിഭാഗത്തില്‍ ഒള്ളൂര്‍ ഗ്രാമീണ ഗ്രന്ഥശാലയിലെ ഭദ്ര ഒന്നാം സ്ഥാനവും കക്കഞ്ചേരിയിലെ ലിന അനില്‍ രണ്ടാം സ്ഥാനവും ഉള്ളിയേരി പബ്ലിക് ലൈബ്രറിയിലെ ശ്രീവേദ് മൂന്നാം സ്ഥാനവും നേടി.

വനിതകളുടെ സീനിയര്‍ വിഭാഗത്തില്‍ കക്കഞ്ചേരി എ.കെ.ജി. ഗ്രന്ഥാലയത്തിലെ സുരേഖയാണ് ഒന്നാം സ്ഥാനം. ഒള്ളൂര്‍ ഗ്രന്ഥശാലയിലെ ഇന്ദു ഗ്രാമീണ രണ്ടാം സ്ഥാനം നേടി. വനിതകളുടെ ജൂനിയര്‍ വിഭാഗത്തില്‍ ഒള്ളൂര്‍ ഗ്രാമീണ ഗ്രന്ഥശാലയിലെ അമൃത പി വിജയിയായി. ഉദ്ഘാടന ചടങ്ങില്‍ എ.കെ. ചിന്മയാനന്ദന്‍ സ്വാഗതം പറഞ്ഞു ഇ. എം. പ്രശാന്തന്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/156018/library-council-panchayat-level-reading-competition-at-ulliyeri)