---
title: "കൊളത്തൂര്‍ സ്വാമി ഗുരുവരാനന്ദ മെമ്മോറിയല്‍ ഗവ: ഹയര്‍ സെക്കണ്ടറി  സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി"
english_title: "Swami Guruvarananda Memorial Govt: Higher Secondary School Golden Jubilee Celebrations Begin"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/156027/swami-guruvarananda-memorial-govt-higher-secondary-school-golden-jubilee-celebrations-begin"
published_at: "2023-10-22T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6534dd14bcbb1_AK_saseendran_.jpg"
keywords: []
---

# കൊളത്തൂര്‍ സ്വാമി ഗുരുവരാനന്ദ മെമ്മോറിയല്‍ ഗവ: ഹയര്‍ സെക്കണ്ടറി  സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

> **Lead Summary:** **അത്തോളി : ** കൊളത്തൂര്‍ സ്വാമി ഗുരുവരാനന്ദ മെമ്മോറിയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി അദ്ധ്യക്ഷത വഹിച്ചു.

## Article Content

**അത്തോളി : ** കൊളത്തൂര്‍ സ്വാമി ഗുരുവരാനന്ദ മെമ്മോറിയല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി അദ്ധ്യക്ഷത വഹിച്ചു.

എം.കെ രാഘവന്‍ എം പി മുഖ്യാതിഥി ആയിരുന്നു. സുവര്‍ണ്ണ ജൂബിലിക്ക് ഊരൊളി എന്ന പേര് നിര്‍ദ്ദേശിച്ച കവി രഘുനാഥന്‍ കൊളത്തൂരിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ രാജനും സ്വാഗത ഗാനത്തിന് സംഗീതം നല്‍കിയ സന്തോഷ് നിസ്വാര്‍ത്ഥക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ റസിയ തോട്ടായിയും ലോഗോ ഡിസൈന്‍ ചെയ്ത അഭിലാഷ് തിരുവോത്തിന് പി.ടി.എ. പ്രസിഡന്റ് പി.കെ. നാസറും ഉപഹാരം നല്‍കി.

ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹരിദാസന്‍ ഈച്ച രോത്ത്, പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ പ്രതിഭാ രവീന്ദ്രന്‍, മഹേഷ് കോറോത്ത്, ബുഷറ ഇ കെ, എന്‍.കെ. രാധാകൃഷ്ണന്‍, ഇ.സുരേഷ് കുമാര്‍, ഒ പി മൂസക്കോയ, എം ഇ. ഗംഗാധരന്‍, ടി. ജയകൃഷ്ണന്‍ , പി.മൂസക്കോയ, ഉണ്ണികൃഷ്ണന്‍ കൊളത്തൂര്‍, കെ വി ആലിമാസ്റ്റര്‍, രാജീവന്‍ കൊളത്തൂര്‍, സുനില്‍ കൊളക്കാട് എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പാള്‍ സിബി ജോസഫ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍. കെ വി ഷിബു നന്ദിയും പറഞ്ഞു. ഹെഡ് മാസ്റ്റര്‍ കെ.കെ.അഷറഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സുവര്‍ണ ജൂബിലി ഉപഹാരമായി പൂര്‍വ വിദ്യാര്‍ഥികളുടെ ഉപഹാരമായി സ്‌കൂള്‍ ബസ് വാങ്ങി നല്‍കുമെന്ന് പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് സുനില്‍ കൊളക്കാട് പ്രഖ്യാപിച്ചു. സ്‌കൂളിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ അടുത്ത വര്‍ഷം ആഗസ്തില്‍ സമാപിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/156027/swami-guruvarananda-memorial-govt-higher-secondary-school-golden-jubilee-celebrations-begin)